തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ 240 കസേരകൾ മാത്രം. കൂടുതൽ ആളുകളെത്തിയാൽ മാത്രമായിരിക്കും അധിക കസേരകൾ ക്രമീകരിക്കുക. നേരത്തെ 500 പേർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്.
എന്നാൽ, കഴിഞ്ഞ ദിവസം ആളുകളുടെ എണ്ണം കുറയുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. കോവിഡിനെ തുടർന്ന് നിരവധി പേർ ചടങ്ങിനെത്തില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞവേദിയിലെ കസേരകളുടെ എണ്ണം കുറച്ചിരിക്കുന്നത്.
സത്യപ്രതിജ്ഞക്കെത്തുന്ന ആളുകളുടെ എണ്ണം പരമാവധി കുറക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ച കേസ് പരിഗണിക്കുന്നവേളയിലായിരുന്നു കോടതി പരാമർശം. പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങിനെത്തില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.