തിരുവനന്തപുരം: കോൺഗ്രസിലെ പ്രാദേശിക തർക്കങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പ്രവർത്തകരുടെ ആത്മവീര്യം ചോർന്ന് പോയിട്ടില്ല. പക്ഷേ നേതാക്കൾ അതിനൊപ്പം സഹകരിക്കണം. താൻ ഏതായാലും പ്രവർത്തകരുടെ വികാരത്തോടൊപ്പമാണ്. പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ട്. പക്ഷെ ചർച്ച ചെയ്യേണ്ട സമയം ഇത് അല്ല എന്നും മുരളീധരൻ പറഞ്ഞു.
വികസനത്തിൽ കിഫ്ബി ഒരു ഘടകമല്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കിഫ്ബി വരുന്നതിനു മുൻപും കേരളത്തിൽ വികസനം നടന്നിട്ടുണ്ട്. കിഫ്ബി ഒട്ടും സുതാര്യമല്ല. കുറേ കടം തിരിച്ചു കൊടുക്കേണ്ട അവസ്ഥയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.