‘കടമെടുക്കുന്നത് പിന്നെ ആര് തിരിച്ചടക്കുമെന്നതിന് ഉത്തരമില്ല’; പിണറായി സർക്കാറിനെ കടന്നാക്രമിച്ച് നിർമല സീതാരാമൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം രാജ്യത്ത് സാമ്പത്തിക സമ്മർദത്തിലുള്ള അഞ്ച് സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. അതിന് കാരണം ദയനീയമായ ഭരണസംവിധാനമാണെന്ന് അവർ പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മാറിമാറി ഭരിച്ച യു.ഡി.എഫും എൽ.ഡി.എഫും കേരളത്തിന്‍റെ ധനസ്ഥിതിയെ ദുർബലമാക്കി. അർഹമായ കടമെടുപ്പ് പരിധി മറികടന്നും കടം വാങ്ങാനാണ് സംസ്ഥാന സർക്കാറിന് താൽപര്യം. ബജറ്റിന് പുറത്താണ് ഈ കടമെടുക്കൽ. തിരിച്ചടക്കാനുള്ള വരുമാനം ഉറപ്പുവരുത്തിയിട്ടാണ് സാധാരണ വായ്പയെടുക്കാറ്. എന്നാൽ, കേരളം ഇക്കാര്യം പരിഗണിക്കുന്നതേയില്ല.

കിഫ്ബിക്കും പെൻഷൻ കമ്പനിക്കും ഒരു വരുമാനവുമില്ല. കടമെടുക്കുന്നത് പിന്നെ ആര് തിരിച്ചടക്കുമെന്നതിനും ഉത്തരമില്ല. അത് ഇപ്പോഴും കേരള നിയമസഭക്ക് മനസ്സിലായിട്ടില്ല. ധനകാര്യ കമീഷൻ നിർദേശിച്ച പ്രകാരം ഒരു പൈസ പോലും കാലതാമസമില്ലാതെ കേരളത്തിന് നൽകിയിട്ടുണ്ട്. വികസനത്തിന് ചെലവഴിക്കാൻ പണമില്ല. ഇതാണ് കേരളം നേരിടുന്ന മറ്റൊരു ദുരന്തം- അവർ പറഞ്ഞു.

Tags:    
News Summary - 'There is no answer to who borrows and who will repay'; Nirmala Sitharaman attacked the Pinarayi government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.