കൊച്ചി: പ്രതിസന്ധിയിലാകുന്ന സമയങ്ങളിലെല്ലാം സോളാർ കേസ് ബോധപൂർവം കുത്തിപ്പൊക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് എം.എൽ.എ ഹൈബി ഈഡൻ. ഇതിനൊരു അന്ത്യമുണ്ടാകണം. ഞങ്ങളെല്ലാവരും ഈ സമൂഹത്തിൽ ജീവിക്കുന്നവരാണ്. ഞങ്ങൾക്കും കുടുംബമുണ്ട്. എത്രയും വേഗം ഈ കേസിന് അന്ത്യമുണ്ടാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
ഞങ്ങൾക്കെതിരെയുള്ള ആരോപണങ്ങളിൽ തെളിവുകൾ പുറത്തുവന്നാൽ സ്വീകരിക്കാൻ തയാറാണ്. സോളാർ കമീഷന്‍റെ അന്വേഷണത്തിൽ ഇതുവരെ ഉത്സാഹപൂർവം സഹകരിച്ചിട്ടുണ്ട്. കേസന്വേഷണത്തിൽ ഇനിയും സഹകരിക്കാൻ തയാറാണെന്നും സോളാർ കേസിൽ ആരോപണവിധേയനായ ഹൈബി ഈഡൻ പറഞ്ഞു.
കേസ് ഒത്തുതീർപ്പക്കാൻ സഹായിച്ചു, എം.എൽ.എ ഹോസ്റ്റലിലും എറണാകുളത്തും വെച്ച് സരിതയെ പീഡിപ്പിച്ചു എന്നിവയാണ് സോളാർ കമീഷൻ റിപ്പോർട്ടിൽ ഹൈബി ഈഡനെതിരായ ആരോപണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.