കോഴിക്കോട്: മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ യുവാക്കൾക്ക് മതിയായ പ്രാതിനിധ്യമുണ്ടാകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ. യൂത്ത് ലീഗിന്‍റെ ആവശ്യങ്ങളെല്ലാം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അര്‍ഹമായ അംഗീകാരം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുനവ്വറലി ശിഹാബ് തങ്ങൾ കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് പ്രതീക്ഷയുണ്ടെന്നും മുസ്‍ലിം ലീഗിനെ സംബന്ധിച്ചിടത്തോളം പുതിയ മുഖങ്ങളും യുവാക്കളും ഉണ്ടാകുമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.
വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന പൊതു വികാരമാണ് പൊതുവെ പാര്‍ട്ടിക്കുള്ളിലുള്ളത്. വിജയസാധ്യത കൂടി പരിഗണിച്ച് അക്കാര്യത്തില്‍ പാര്‍ട്ടി തന്നെ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. എന്തായാലും പോസിറ്റീവായ ഒരു ചര്‍ച്ചയാണ് പാര്‍ട്ടിക്കുള്ളില്‍നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.