കോഴിക്കോട്: ശശി തരൂർ പങ്കുവെച്ച താലിബാൻ സൈനികരുടെ വിഡിയോക്കെതിരെ വിമർശനവുമായി എൻ.എസ്.മാധവൻ. ട്വിറ്റിലൂടെ തന്നെയാണ് എൻ.എസ്.മാധവനും വിമർശനം ഉന്നയിച്ചിരിക്കുന്നത്.
വിഡിയോ നിരവധി തവണ കണ്ടു. അയാൾ പറയുന്നത് സംസാരിക്കട്ടെയെന്നല്ല. ഒന്നുകിൽ അത് അറബിയിൽ സംസം വെള്ളം എന്ന് പറയുന്നതാവാം. അല്ലെങ്കിൽ തമിഴിൽ ഭാര്യ എന്നർഥം വരുന്ന സംസാരം എന്ന വാക്കാവും അയാൾ പറഞ്ഞിട്ടുണ്ടാവുക. ഭാര്യ എന്ന വാക്ക് എം.പിയെ പ്രകോപിപ്പിക്കുന്നുവെന്ന് കരുതി അതിലേക്ക് എന്തിനാണ് മലയാളികളെ വലിച്ചിടുന്നതെന്ന് എൻ.എസ്.മാധവൻ ട്വീറ്റിലൂടെ ചോദിച്ചു.
രണ്ട് മലയാളി താലിബാൻ സൈനികരെങ്കിലും ഉണ്ടെന്ന കുറിപ്പോടെയാണ് തരൂർ ട്വീറ്റ് പങ്കുവെച്ചത്. ഇതിൽ ഒരാൾ സംസാരിക്കട്ടെയെന്ന് പറയുേമ്പാൾ മറ്റയാൾ അത് കേൾക്കുന്നുണ്ടെന്നും തരൂർ പറയുന്നു. ആഗസ്റ്റ് 15ന് റാമിസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് വന്ന ട്വീറ്റാണ് തരൂർ പങ്കുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.