കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളന്​ കോവിഡ് !

കുറ്റ്യാടി :  കോവിഡ് രോഗിയുടെ വീട്ടില്‍ മോഷണം നടത്തിയ യുവാവിന് കോവിഡ്. തൊട്ടില്‍പാലം പൊയിലോഞ്ചാലിൽ കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ വിട്ടില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് മോഷണം നടന്നത്. ടി.വി, ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ പണം എന്നിവ മോഷ്ടിക്കപ്പെട്ടിരുന്നു. പരാതിയെ തുടര്‍ന്ന് തൊട്ടില്‍പാലം പൊലീസ് പ്രതിയെ പിടികൂടി.

തൊട്ടില്‍പാലം വിനോദന്‍ എന്ന വിനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ കയറിയകാര്യം പ്രതി സമ്മതിച്ചതോടെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജറാക്കും മുമ്പ് കോവിഡ് ടെസ്റ്റ് നടത്തി. പിന്നാലെ പരിശോധനാഫലം വന്നപ്പോൾ പോസിറ്റീവാവുകയും ചെയ്​തു. രോഗലക്ഷണവും കാണിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് ജയിലിൽ കോവിഡ് സെല്ലിലേക്ക് മാറ്റി.

Tags:    
News Summary - Thief robbed a house of Covid patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.