കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല നഗരസഭ സെ​ക്രട്ടറിയെ റിമാൻഡ് ചെയ്തു

തിരുവല്ല : കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ തിരുവല്ല നഗരസഭാ സെക്രട്ടറിയെയും ഓഫീസ് അസിസ്റ്റന്റന്റിനെയും റിമാൻഡ് ചെയ്തു. തിരുവല്ല നഗരസഭ സെക്രട്ടറി നാരായൺ സ്റ്റാൻലി ഓഫീസ് അസിസ്റ്റൻറ് ഹസിനാ ബീഗം എന്നിവരെയാണ് ശനിയാഴ്ച ഉച്ചയോടെ വഞ്ചിയൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് 25000 രൂപയുമായി ഇരുവരും വിജിലൻ സംഘത്തിന്റെ പിടിയിലായത് . പിടിയിലായ ഇരുവരെയും ശനിയാഴ്ച പുലർച്ചയോടെ ആണ് തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.

നാരായൺ സ്റ്റാൻലിയുടെയും ഹസീനയുടെയും വീടുകളിൽ വിജിലൻസ് സംഘം റെയ്ഡ് നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച ചില രേഖകൾ പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരം.

നാരായൺ സ്റ്റാൻലിയുടെ വീട്ടിൽ നിന്നും ഒരേ രജിസ്ട്രേഷൻ നമ്പറിലുള്ള രണ്ട് ബൈക്കുകൾ വിജിലൻസ് പിടികൂടിയിട്ടുണ്ട്. ക്രിസ് ഗ്ലോബൽ സ്ഥാപന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലായിന്നു വിജിലൻസ് നടപടി.


Tags:    
News Summary - Thiruvalla Municipal Secretary who was caught while accepting bribe was remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.