തിരുവനന്തപുരം: അധ്യാപകരെ എസ്.എഫ്.ഐക്കാർ പൂട്ടിയിട്ടതിനെ തുടർന്നുണ്ടായ സംഘർഷങ്ങൾ കാരണം അടച്ച തിരുവനന്തപുരം ഗവ. ലോ കോളജിൽ അവസാന വർഷ വിദ്യാർഥികൾക്ക് മാത്രമായി ക്ലാസ് തുടങ്ങി. ത്രിവത്സര എൽഎൽ.ബി ബാച്ചിലെ അവസാന വർഷക്കാർക്കാണ് തിങ്കളാഴ്ച ക്ലാസ് തുടങ്ങിയത്. ബാക്കിയെല്ലാവർക്കും ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ക്ലാസ്.
കോളജ് പൂർണമായും തുറക്കാൻ നേരേത്ത തീരുമാനിച്ചിരുന്നെങ്കിലും സംഘർഷ സാധ്യത മുന്നിൽ കണ്ട് മാറ്റുകയായിരുന്നു. അവസാന വർഷ വിദ്യാർഥികൾക്ക് േപ്രാജക്ട് ഉൾപ്പെടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ളതിനാൽ കോളജിൽ വരേണ്ടത് അനിവാര്യമായതിനാലാണ് ഇവർക്ക് മാത്രമായി ക്ലാസ് തുടങ്ങാൻ സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചത്.
അവസാനവർഷ വിദ്യാർഥികൾ മാത്രം കോളജിൽ വരുന്ന സാഹചര്യത്തിൽ പ്രത്യേക പൊലീസ് സുരക്ഷയൊന്നുമില്ലാതെയാണ് തിങ്കളാഴ്ച കോളജ് പ്രവർത്തിച്ചത്. 29ന് എ.ഡി.എമ്മിന്റെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ സംയുക്ത പി.ടി.എ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും കോളജ് പൂർണമായും തുറന്നുപ്രവർത്തിക്കുന്നതിൽ തീരുമാനമെടുക്കുക. വിദ്യാർഥിസംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.