ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ സ്മാർട്ട് സിറ്റി പദ്ധതിയിൽ തിരുവനന്തപുരവും. വെള്ളിയാഴ്ച പ്രഖ്യാപിച്ച മൂന്നാംഘട്ട പട്ടികയിൽ ഒന്നാമതായാണ് കേരളത്തിെൻറ തലസ്ഥാനനഗരം ഇടംപിടിച്ചത്. 30 നഗരങ്ങളുടെ പട്ടികയാണ് മന്ത്രി വെങ്കയ്യ നായിഡു പ്രഖ്യാപിച്ചത്. 45 നഗരങ്ങളാണ് സ്മാർട്ട് സിറ്റി പദവിക്കായി മത്സരരംഗത്തുണ്ടായിരുന്നത്. അമരാവതി, പട്ന, ശ്രീനഗർ, ബംഗളുരൂ, ഷിംല, ഡറാഡൂൺ, െഎസോൾ, ഗോങ്ടോക് തുടങ്ങിയ നഗരങ്ങളാണ് തെരഞ്ഞെടുക്കപെട്ടവയിൽ പ്രമുഖം. 90 നഗരങ്ങളെ ഇതോടെ 1.91 ലക്ഷം കോടി രൂപ നിക്ഷേപമുള്ള സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി. കൊച്ചിയെ നേരത്തേ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
നഗര ജനസംഖ്യയനുസരിച്ച് കേരളത്തിൽനിന്ന് ഒരു നഗരത്തിനേ സാധ്യതയുണ്ടായിരുന്നുള്ളൂവെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. എന്നാൽ, സംസ്ഥാന സർക്കാറിെൻറയും എം.പിയുടെയും ബി.ജെ.പി എം.എൽ.എയുടെയും ആവശ്യപ്രകാരം തിരുവനന്തപുരത്തിന് പ്രത്യേക പരിഗണന നൽകാൻ താനാണ് നിർദേശം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ നല്കുന്ന 500 കോടി ഉള്‍പ്പെടെ 1538 കോടി രൂപയുടെ പദ്ധതിയാണ് തിരുവനന്തപുരത്തിന് ലഭിക്കുക. ഇതില്‍ 450 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. 50 കോടി തിരുവനന്തപുരം നഗരസഭയാണ് നല്‍കേണ്ടത്. അവശേഷിക്കുന്ന തുക സ്വകാര്യ നിക്ഷേപമായി കണ്ടെത്തും.സ്മാർട്ട് സിറ്റി പദ്ധതിയിൽ 60 നഗരങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞു. പുതിയ പട്ടികയിലില്ലാത്ത പ്രമുഖനഗരം മുംബൈയാണ്. ശിവസേനയുടെ ഭരണത്തിലുള്ള നഗരസഭക്ക് 25,000 കോടി രൂപയുടെ ബജറ്റാണുള്ളത്.
നഗരസഭയുടെ അധികാരത്തെ പദ്ധതിയുടെ മാർഗനിർദേശം കവരുമെന്ന് ചൂണ്ടിക്കാട്ടി മുംബൈ ഒഴിവാകുകയായിരുന്നു. സ്മാർട്ട് സിറ്റിക്ക് പകരം ‘ഗ്രീൻ സിറ്റി’കൾക്ക് രൂപംനൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞതോടെ കൊൽക്കത്തയും പദ്ധതിയിൽനിന്ന് പിന്മാറിയിരുന്നു. വീട്, ഭൂവിനിയോഗം, ഗതാഗത സൗകര്യം, മാലിന്യ നിർമാർജനം, ജനസൗഹൃദ ഭരണ സംവിധാനം, ഇ-ഗവേണൻസ്, ഇൻറർനെറ്റ് ബന്ധം തുടങ്ങിയവയാണ് പദ്ധതിയുടെ സവിശേഷതകൾ. മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയ നഗരങ്ങൾക്കായി 57,393 കോടി രൂപയുടെ നിക്ഷേപമാണ് വിഭാവനം ചെയ്യുന്നത്. ഇതിൽ 46,879 കോടി പ്രത്യേക പ്രദേശ വികസനത്തിനും ഭരണം മെച്ചപ്പെടുത്താനുമുള്ള സാേങ്കതിക സംവിധാനമൊരുക്കാനും നീക്കിെവക്കും. അടിസ്ഥാന സൗകര്യങ്ങൾക്ക് 10,514 കോടി.
ഒാരോ നഗരങ്ങളിലും പദ്ധതി നടപ്പാക്കാൻ സ്പെഷൽ പർപസ് വെഹിക്കിൾ (എസ്.പി.വി) രൂപവത്കരിക്കും. എസ്.പി.വിയാവും സ്മാർട്ട് സിറ്റി മിഷെൻറ ഭാഗമായ വികസനപദ്ധതി തയാറാക്കി നടപ്പാക്കുന്നത്. എസ്.പി.വികളുടെ ബോർഡിലും മുഴുവൻസമയ സി.ഇ.ഒമാരും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പ്രതിനിധികളുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.