പൊലീസിനെതിരെ പ്രതികരിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനായെന്ന് തിരുവഞ്ചൂർ

കോട്ടയം: പൊലീസ് ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാവപ്പെട്ട അമ്മക്കും കുട്ടിക്കും നേരെയും മറ്റും പൊലീസ് അതിക്രമങ്ങൾ കാട്ടിയപ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. ഇപ്പോൾ മൗനം വെടിയേണ്ട സാഹചര്യം മുഖ്യമന്ത്രിക്ക് ഉണ്ടായി. സർക്കാറിന്‍റെ പ്രോത്സാഹനം കൂടിയായതോടെ പൊലീസ് വഴിവിട്ട് പോകുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

സർക്കാർ ഖജനാവിലേക്ക് പണം നിറക്കാൻ പൊലീസിനെ ഉപയോഗിക്കുകയാണ്. കൂടുതൽ പണം പിരിക്കുന്ന ഉദ്യോഗസ്ഥരെ മിടുക്കരായി കാണുന്നു. സ്പോൺസേർഡ് പിടിച്ചുപറിയാണ് നടക്കുകയാണ്. ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് മുന്നോട്ടു പോകുന്നത് നാടിനും ജനങ്ങൾക്കും ഗുണകരമാവില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

പൊലീസ് ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കണമെന്ന് പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചത്. സർക്കാറിനെ ജനങ്ങൾ അളക്കുന്നത് പൊലീസിന്‍റെ പ്രവർത്തനം കൂടി വിലയിരുത്തിയാണ്. അത് മനസിലാക്കി പൊലീസ് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Thiruvanchoor Radhakrishnan Critise to Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.