ഡോളർ കടത്തു കേസ് പ്രതി നൽകിയ ഫോൺ കോടിയേരിയുടെ ഭാര്യ ഉപയോഗിച്ചത് ഗൗരവതരം -തിരുവഞ്ചൂർ

തിരുവനന്തപുരം: ഡോളർ കടത്തു കേസ് പ്രതി സന്തോഷ്​ ഈപ്പൻ നൽകിയ ഐഫോൺ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ഉപയോഗിച്ചത് ഗൗരവതരമായ വിഷയമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഡോളർ കടത്തു കേസിന്‍റെ അന്വേഷണം തടസപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും തിരുവഞ്ചൂർ ആരോപിച്ചു.

ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്താനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. സംസ്ഥാന സർക്കാറിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് ചിലർ അന്തരീക്ഷ മലിനീകരണം നടത്തുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

യുണിടാക്​ എം.ഡി സന്തോഷ്​ ഈപ്പൻ നൽകിയ ഐഫോണുകളിലൊന്ന്​ ഉപയോഗിച്ചത്​ ​കോടിയേരി ബാലകൃഷ്​ണന്‍റെ ഭാര്യ വിനോദിനി കോടിയേരിയാണെന്ന വിവരം​ കസ്​റ്റംസ് ആണ് പുറത്തുവിട്ടത്​. 1.13 ലക്ഷം രൂപ വില വരുന്ന ഫോണാണ്​ വിനോദിനി ഉപയോഗിച്ചത്​. വിനോദിനിക്ക്​ ഫോൺ എങ്ങനെ ലഭിച്ചുവെന്നത്​ സംബന്ധിച്ച്​ അന്വേഷണം നടത്തുമെന്ന്​ കസ്റ്റംസ്​ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട്​ ചോദ്യം ചെയ്യലിന്​ ഹാജരാവാൻ വിനോദിനിക്ക്​ കസ്റ്റംസ്​ നോട്ടീസും നൽകിയിട്ടുണ്ട്​. ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച ്​സിംകാർഡും കസ്റ്റംസ്​ കണ്ടെത്തിയെന്നാണ്​ വിവരം. സന്തോഷ്​ ഈപ്പനെ ഫോണിൽ നിന്ന്​ വിനോദിനി വിളിച്ചിരുന്നതായും കസ്റ്റംസ്​ പറയുന്നു.

സ്വർണക്കടത്ത്​ വിവാദമാകും വരെ വിനോദിനി ഐഫോൺ ഉപയോഗിച്ചുവെന്നാണ്​ കസ്റ്റംസ്​ പറയുന്നത്​. കോൺസൽ ജനറലിന്​ നൽകിയ ഐഫോൺ എങ്ങനെ വിനോദിനിയുടെ കൈയിലെത്തിയെന്നതും കസ്റ്റംസ്​ പരിശോധിക്കും.

Tags:    
News Summary - Thiruvanchoor radhakrishnan react to Vinodini Kodiyeri Phone case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.