തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ വൻ അഗ്നിബാധ

തിരുവില്വാമല: മധ്യകേരളത്തിലെ പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രത്തിൽ വൻ അഗ്നിബാധ. വടക്ക് കിഴക്കേ ചുറ്റമ്പലം പൂർണമായും കത്തിയമർന്നു. രാത്രി എട്ടരയോടെയാണ് തീ പിടിത്തമുണ്ടായത്. രാത്രി വൈകിയാണ്​  തീ അണയ്​ക്കാനായത്​.

ചൊവ്വാഴ്ച ക്ഷേത്രത്തിൽ ചുറ്റുവിളക്ക് വഴിപാട്  ഉണ്ടായിരുന്നു. തീ പടർന്നത് ഇതിൽ നിന്നാവാം എന്നാണ് പ്രാഥമിക നിഗമനം. തീ പടർന്നതോടെ ക്ഷേത്രത്തിലുണ്ടായിരുന്നവർ നാട്ടുകാരെയും പൊലീസിെനയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ക്ഷേത്രത്തിലെ മോട്ടോർ കേടായതിനാൽ. ഓടിക്കൂടിയ നാട്ടുകാർ കിട്ടിയ പാത്രങ്ങളിലെല്ലാം വെള്ളം കോരി തീ അണയ്​ക്കാൻ ശ്രമം തുടങ്ങി.

ഫയർഫോഴ്സ് എത്താൻ വൈകിയത് തീ പടരുന്നതി​​​െൻറ ആക്കം കൂട്ടി. ഇതിനിടെ എത്തിയ ഫയർ എൻജിനിലെ വെള്ളം തീർന്നതും തീ നിയന്ത്രണ വിധേയമാക്കുന്നതിന് വിഘാതമായി. 

മര ഉരുപ്പടികൾ എണ്ണയും നെയ്യും പുരണ്ടതായതിനാൽ  അതിവേഗത്തിൽ തീ പടർന്നു. ചേലക്കര, പഴയന്നൂർ,ചെറുതുരുത്തി എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. തൃശൂർ, ആലത്തൂർ, ഷൊർണൂർ എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ ഫയർ എൻജിനുകളെത്തി തീ  നിയന്ത്രണവിധേയമാക്കാൻ പ്രയത്​നിക്കുകയായിരുന്നു.

Tags:    
News Summary - Thiruvlwamala Villadrinadha Kshetram fire - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.