കോഴിക്കോട്: സംസ്ഥാനത്ത് ഇത്തവണത്തേത് ഒരു നൂറ്റാണ്ടിനിടെ കിട്ടിയ നാലാമത്തെ ഏറ്റവും വലിയ വേനൽ മഴപ്പെയ്ത്ത്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി 750.9 മീല്ലിമീറ്റർ വേനൽമഴയാണ് ഇത്തവണ ലഭിച്ചത്.
1922 മുതലുള്ള കണക്ക് പരിശോധിക്കുേമ്പാൾ 1933ലെ 915.2 മില്ലിമീറ്ററാണ് ഒരു നൂറ്റാണ്ടിനിടെ രേഖപ്പെടുത്തിയ വേനൽക്കാലത്തെ കൂടുതൽ മഴയളവ്. 1960ൽ 791 മി.മീറ്റർ, 1932ൽ 788.1 മില്ലിമീറ്റർ എന്നിങ്ങനെ പ്രീ മൺസൂൺ മഴ പെയ്തിരുന്നു. 50 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വേനൽ മഴ. 2004ൽ പെയ്ത 684.7 മില്ലിമീറ്ററായിരുന്നു അരനൂറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ വേനൽമഴ.
കഴിഞ്ഞ മേയ് പകുതിയിൽ പല ദിവസങ്ങളിലായി തുടർച്ചയായി മഴ പെയ്തിരുന്നു. പത്തനംതിട്ടയിൽ 1342.6 മില്ലിമീറ്റർ പെയ്തു. ഒരു നൂറ്റാണ്ടിനിടെ കേരളത്തിൽ കിട്ടിയ കൂടിയ അളവിലുള്ള വേനൽമഴയാണിത്. കോട്ടയത്ത് 1049.5 ഉം തിരുവനന്തപുരത്ത് 952.4ഉം െകാല്ലത്ത് 921.4 മില്ലിമീറ്ററും പെയ്തു. എറണാകുളം 8885.1, ആലപ്പുഴ 906.2 മി.മീറ്റർ എന്നിങ്ങനെയാണ് വേനൽമഴക്കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.