തൊടുപുഴ: പപ്പിയെ കാണാൻ ദിവസവും രാവിലെ അമ്മൂമ്മയുടെ കൈവിരലിൽ തൂങ്ങി കുഞ്ഞനുജൻ ഐ. സി.യുവിന് മുന്നിലെത്തിയിരുന്നു. പപ്പീന്ന് വിളിച്ചു നോക്കും. മറുപടി കിട്ടാതാകുേമ്പ ാൾ അമ്മൂമ്മയോടൊപ്പം തിരികെ നടക്കും. പത്തു ദിവസമായി അവനിതു തുടർന്നു. അവെൻറ പപ്പി ഒ രിക്കലും വിളികേൾക്കാത്ത ലോകത്തേക്ക് യാത്രയായതൊന്നും ആ കുരുന്നിന് മനസ്സിലായി ട്ടില്ല.
പപ്പിയെന്നാണ് ഇളയ സഹോദരൻ ഏഴു വയസ്സുകാരനെ വിളിച്ചിരുന്നത്. കുമാരമംഗലത്തെ വാടക വീടിന് മുന്നിൽ ഇരുവരെയും ഒന്നിച്ചല്ലാതെ ആരും കണ്ടിട്ടില്ല. പന്തുതട്ടിക്കളിയിലാണ് കൂടുതൽ സമയവും ഇവർ. അനുജെൻറ കാര്യത്തിൽ ഏഴു വയസ്സുകാരൻ കൂടുതൽ കരുതൽ കാണിച്ചിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. കുട്ടികളെ തനിച്ചാക്കി അരുണും യുവതിയും പുറത്തുപോകുേമ്പാഴെല്ലാം ഏഴു വയസ്സുകാരനാണ് അനിയെൻറ കാര്യങ്ങൾ നോക്കിയിരുന്നത്. സംഭവം നടന്ന ദിവസം ഇളയ കുട്ടിയുടെ കാര്യങ്ങൾ നോക്കിയിെല്ലന്ന പേരിലായിരുന്നു അക്രമം. നാലു വയസ്സുകാരൻ തന്നെയാണ് പ്രതി അരുൺ ആനന്ദിനെതിരെ നിർണായക മൊഴി ആദ്യം നൽകുന്നതും.
പ്രതി അരുണും കുട്ടികളുടെ മാതാവും ആദ്യം അന്വേഷണ സംഘത്തോട് സഹകരിച്ചിരുന്നില്ല. എന്നാൽ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരോട് ‘അച്ഛ തല്ലിയെന്നും പപ്പിയുടെ തലക്കടിച്ചെന്നും ചോര താൻ തുടച്ചുകളഞ്ഞെന്നും’ വെളിപ്പെടുത്തിയത് നാലു വയസ്സുകാരനാണ്.
വ്യാഴാഴ്ച പുലർച്ചയോടെ അബോധാവസ്ഥയിലായ ഏഴു വയസ്സുകാരനുമായി അരുണും യുവതിയും ആശുപത്രിയിേലക്ക് പോകുേമ്പാഴെല്ലാം കരഞ്ഞ് നിലവിളിച്ച് നാല് വയസ്സുകാരൻ വീടിനുള്ളിലുണ്ടായിരുന്നു. പൊലീസ് അയൽവാസികളെ ബന്ധപ്പെട്ട് ഒരു കുട്ടി കൂടി വീട്ടിലുണ്ടെന്നും അവിടെനിന്ന് മാറ്റാനും നിർദേശം നൽകുകയായിരുന്നു. അയൽവാസി വന്നു നോക്കുേമ്പാൾ തളർന്ന് ഉറങ്ങുന്ന നാലു വയസ്സുകാരനെയാണ് കാണുന്നത്. ഇളയകുട്ടിയുടെ സംരക്ഷണച്ചുമതല താൽക്കാലികമായി യുവതിയുടെ അമ്മയെയാണ് ഏൽപിച്ചിരുന്നത്. ഇപ്പോൾ കുട്ടിയുടെ സംരക്ഷണച്ചുമതല ആവശ്യപ്പെട്ട് യുവതിയുടെ ആദ്യ ഭർത്താവിെൻറ പിതാവ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
ഈ ആവശ്യം ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റിെൻറ റിപ്പോർട്ടിന് അയച്ചിരിക്കുകയാണെന്ന് ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ് അഗസ്റ്റ്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.