കൊച്ചി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിെൻറ മർദനമേറ്റ് ഏഴുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ഹൈകോടതി സ്വമേധയാ എട ുത്ത കേസിൽ എതിർകക്ഷികളായ സർക്കാറിനും ഡി.ജി.പിക്കും ഇടുക്കി ജില്ല പൊലീസ് മേധാവിക്കും വനിത ശിശുക്ഷേമ വകുപ്പ് സ്പെഷൽ സെക്രട്ടറിക്കും നോട്ടീസയക്കാൻ നിർദേശം.
ഹരജിയിൽ നാലാഴ്ചക്കകം സർക്കാർ മറുപടി നൽകണം. ഏഴുവയസ്സുകാരൻ ക്രൂര മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന മാധ്യമവാർത്തകളെത്തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിനെത്തുടർന്നാണ് ഹൈകോടതി വിഷയം സ്വമേധയാ പരിഗണിക്കാൻ തീരുമാനിച്ചത്. കുട്ടി കഴിഞ്ഞ ദിവസം മരിച്ചത് ഇന്നലെ ഹരജി പരിഗണനക്കെടുത്തപ്പോൾ സർക്കാർ അഭിഭാഷകൻ അറിയിച്ചു. പ്രതി അരുൺ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഇയാൾ റിമാൻഡിലാണെന്നും ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.