കോട്ടയം: വയൽനികത്തി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും എം.എൽ.എയുമായ തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് വ്യാഴാഴ്ച കോടതിയിൽ എഫ്.െഎ.ആർ സമർപ്പിക്കും. നെല്‍വയൽ-തണ്ണീര്‍ത്തട സംരക്ഷണ നിയമ ലംഘനത്തിനും െഎ.പി.സി നിയമപ്രകാരവുമാണ് തോമസ് ചാണ്ടിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് സൂചന.
ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥ, ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ ചിലവകുപ്പുകൾ എന്നിവയും ചുമത്തിയിട്ടുണ്ട്. കോട്ടയം വിജിലൻസ് കോടതിയുടെ നിർദേശപ്രകാരമാണ് എഫ്.െഎ.ആർ തയാറാക്കിയത്. നേരത്തെ വിജിലൻസ് എസ്.പി എം. ജോൺസൺ ജോസഫ് നൽകിയ ത്വരിതാന്വേഷണ റിപ്പോർട്ടിൽ തോമസ് ചാണ്ടി ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞിരുന്നു. രണ്ട് മുന്‍ ജില്ല കലക്ടര്‍മാരും മുന്‍ എ.ഡി.എമ്മും അടക്കമുള്ള 13 ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാമർശമുണ്ടായിരുന്നു.
ആലപ്പുഴ മുൻ ജില്ല കലക്ടർമാരായിരുന്ന പി. വേണുഗോപാൽ, സൗരഭ് ജയിൻ, മുൻ എ.ഡി.എം കെ.പി. തമ്പി, ഉദ്യോഗസ്ഥരായ ഖാലിദ്, സനിൽകുമാർ, കെ.ഇ.വിനോദ്കുമാർ, ദിനേഷൻ, സുഹാസിനി, ജി.ആർ.സീന, ജോസ് മാത്യു, സി.ഒ. സാറാമ്മ, കെ.ബാബുമോൻ, ലിജിമോൾ കെ.ജോയ് എന്നിവർക്കെതിരെയാണ് റിപ്പോർട്ടിൽ പരാമർശമുള്ളത്. സർക്കാർ ഉദ്യോഗസ്ഥർ 2011 മുതൽ 2017 വരെയുള്ള കാലയളവിൽ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും ക്രിമിനിൽ ഗൂഢാലോചനയിൽ പങ്കാളിയായെന്നുമുള്ള ഗുരുതര ആരോപണവുമുണ്ട്.
വാട്ടർ വേൾഡ് ടൂറിസം കമ്പനിയുമായും ഡയറക്ടർമാരുമായും ചേർന്നാണ് ഉദ്യോഗസ്ഥർ ക്രിമിനൽ ഗൂഢാലോചന നടത്തിയത്. ആലപ്പുഴ വലിയകുളം സീറോ ജെട്ടി റോഡിെൻറ നിർമാണം ലേക്ക് പാലസ് റിസോർട്ടുവരെ മാത്രം നടത്തിയതിൽ ഫണ്ട് തിരിമറിയും ക്രിമിനൽകുറ്റവും നടന്നിട്ടുെണ്ടന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇൗസാഹചര്യത്തിലാണ് കേസെടുത്ത് അന്വേഷണ പുരോഗതി അറിയിക്കാൻ കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.