കൊച്ചി: കേരള കോൺഗ്രസുമായി ലയിക്കുന്നതിനെ ചൊല്ലി കലാപമുയർന്ന എൻ.സി.പിയിൽ തർ ക്കങ്ങൾ ഒഴിയുന്നില്ല. സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി എം.എൽ.എയുടെ പി.എയുടെ ഭാര്യയെ പാർട്ടി വനിതവിഭാഗമായ നാഷനലിസ്റ്റ് മഹിള കോൺഗ്രസിെൻറ അഖിലേന്ത്യ സെക്രട്ടറിയായി നിയമിച്ചതാണ് ഒരുവിഭാഗത്തിെൻറ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയത്. മന്ത്രി എ.കെ. ശശീന്ദ്രനെ ഫോൺകെണിയിൽ കുരുക്കിയ സംഭവത്തിൽ പിന്നീട് പരാതിക്കാരി പരാതി പിൻവലിച്ചപ്പോൾ ഇതിനെതിരെ കോടതിയിൽ ഹരജി എത്തിയത് ഇവരുടെ വീട്ടിലെ ജോലിക്കാരിയുടെ പേരിലായിരുന്നു.
ഇതുസംബന്ധിച്ച കേസ് ഇപ്പോഴും ഹൈകോടതിയിലുണ്ട്. മന്ത്രി ശശീന്ദ്രനെതിരെ പ്രവർത്തിച്ച വ്യക്തിക്ക് പ്രത്യുപകാരമായി ഉയർന്ന പദവി നൽകിയതായാണ് ആേക്ഷപം ഉയരുന്നത്. കോളജ് അധ്യാപികയായ ഇവർ പാർട്ടി അംഗമല്ല. ഇതുവരെ പാർട്ടി വേദിയിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടുമില്ല. ഇങ്ങനെ ഒരാളെ മുമ്പ് കണ്ടിട്ടുപോലുമില്ലെന്നാണ് നാഷനലിസ്റ്റ് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് പറയുന്നത്. ഇവർക്ക് ഉയർന്നസ്ഥാനം നൽകിയത് ശശീന്ദ്രനെതിരായ നീക്കങ്ങളുടെ ഭാഗമായാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.
തോമസ് ചാണ്ടി ചികിത്സാർഥം ഇപ്പോൾ അമേരിക്കയിലാണ്. വൈസ് പ്രസിഡൻറിന് സ്ഥാനം നൽകാതെ ദേശീയ ജനറൽ സെക്രട്ടറി പീതാംബരൻ മാസ്റ്റർക്കാണ് പകരം ചുമതല. ഇതിനെ ചൊല്ലിയും വലിയ പ്രതിഷേധമാണ് പാർട്ടിയിൽ നിലനിൽക്കുന്നത്. ഇൗ വിഷയങ്ങളെല്ലാം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിൽ ചൂടേറിയ ചർച്ചക്ക് വഴിവെക്കുമെന്നാണ് കരുതുന്നത്. കേരള കോൺഗ്രസുമായി ലയിച്ച് എം.എൽ.എമാരുടെ എണ്ണം മൂന്നാകുേമ്പാൾ തോമസ് ചാണ്ടിക്ക് പത്തനംതിട്ട ലോക്സഭ സീറ്റ് ചോദിച്ചുവാങ്ങാനായിരുന്നു ധാരണ.
ലയനം പൊളിഞ്ഞതോടെ ഇതിനുള്ള സാധ്യത അടഞ്ഞു. ഇതോടെയാണ് ലയനത്തിന് തടസ്സംനിന്ന ശശീന്ദ്രൻപക്ഷക്കാർക്കെതിരായ നീക്കം ദേശീയനേതൃത്വത്തിെൻറകൂടി പിന്തുണയോടെ ശക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.