തിരുവനന്തപുരം: കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതി പരാമർശങ്ങൾ നീക്കി സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായാല്‍ തിരിച്ച് വരുമെന്ന ഉപാധിയോടെയാണ് രാജിവെച്ചതെന്ന് തോമസ് ചാണ്ടി. ഇക്കാര്യം തനിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വാക്ക് തന്നിട്ടുണ്ട്. രാജിക്കത്ത് കൊടുത്തയച്ച് ആലപ്പുഴയിലേക്ക് തിരിക്കവെയാണ് ചാണ്ടിയുടെ പ്രതികരണം.
കസേര എൻ.സി.പിക്കായി ഒഴിച്ചിട്ടിരിക്കുകയാണ്. ശശീന്ദ്രനും ഞാനും മന്ത്രി സ്ഥാനത്തിന് അർഹരാണ്. ആരോണാ ആദ്യം അനുകൂല വിധി സമ്പാദിക്കുന്നത്. അവർക്ക് മന്ത്രി സ്ഥാനക്കേത്ത് തിരികെയെത്താമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സി.പി.ഐ നിലപാടിനെതിരെ ചാണ്ടി രംഗത്തെത്തി. മുന്നണിയിലെ ഒരു ഘടക കക്ഷി സ്വീകരിച്ച നിലപാടാണ് രാജി നിർബന്ധമാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. ഈ നടപടി മുഖ്യമന്ത്രിക്കും ബുദ്ധിമുട്ടുണ്ടാക്കി. പെട്ടെന്ന് തന്നെ ഒരു നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. അഖിലേന്ത്യാ നേതാക്കളായ പ്രഫുൽ പട്ടേൽ, ശരത് പവാർ എന്നിവരുമായി കൂടിയാലോചിച്ചാണ് രാജിയെന്നും ചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.