തോമസ് ചാണ്ടി രാജിവെക്കണമെന്ന് എന്‍.സി.പിയില്‍ പൊതുവികാരം

തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെക്കണമെന്ന് എന്‍.സി.പിയില്‍ പൊതുവികാരം. ഹൈക്കോടതി വിമര്‍ശത്തിന്‍റെ പശ്ചാലത്തില്‍ ചേര്‍ന്ന അടിയന്തര ഭാരവാഹി യോഗത്തിലാണ് രാജിയാകാമെന്ന നിലപാടിലേക്ക് എത്തിയത്. രാജി സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ആര് നിയമം ലംഘിച്ചാലും നടപടിയുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൺ വ്യക്തമാക്കി.

അതിനിടെ കോഴിക്കോടു നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് മടങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാൻ പിണറായി വിജയൻ തയ്യാറായില്ല. ഹൈകോടതിയിൽ നിന്നും കടുത്ത വിമർശം ഉയർന്ന സാഹചര്യത്തിൽ മന്ത്രിയുടെ രാജി ഇന്ന് തന്നെയുണ്ടാകുമെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ട്.
 

Tags:    
News Summary - thomas chandy resignation -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.