തിരുവനന്തപുരം: ഇന്ധന നികുതി സംസ്ഥാനം കുറക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയാറാകുന്നില്ല.
പെട്രോൾ-ഡീസൽ വില വർധനയില്‍ കേന്ദ്രസർക്കാർ നിലപാടിനെതിരെ ജനകീയ പ്രതിഷേധം വേണം. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷനും ജി.എസ്.ടിയിൽ ലയിപ്പിക്കാനുള്ള നീക്കം കേരളം എന്ത് വിലകൊടുത്തും ചെറുക്കുമെന്നും ധനമന്ത്രി വിശദമാക്കി.
ജി.എസ്.ടി കൗണ്‍സിൽ നിര്‍ദേശത്തെ എന്ത് വിലകൊടുത്തും എതിര്‍ക്കും. കൗണ്‍സിൽ തീരുമാനം അംഗീകരിച്ചാൽ 3000 കോടി വരുമാനത്തിൽ പകുതിപോലും സംസ്ഥാന ഖജനാവിലെത്താത്ത അവസ്ഥയുണ്ടാകുമെന്നാണ് ധനവകുപ്പിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.