ന്യൂഡൽഹി: കിഫ്ബിക്കെതിരെ ആർ.എസ്.എസ് ഇടപെടലെന്ന ആരോപണത്തിന് ധനമന്ത്രി തോമസ് െഎസക് തെളിവ് പുറത്തുവിടണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കിഫ്ബിയിലെ കള്ളക്കളി പുറത്തുവരാതിരിക്കാനാണ് സി.എ.ജി അന്വേഷണത്തെ എതിർക്കുന്നത്.
ജനം നൽകിയ നികുതിപ്പണം ശരിയായ രീതിയിൽ ചെലവഴിച്ചിട്ടുണ്ടോ എന്നു നോക്കലാണ് സി.എ.ജിയുടെ ചുമതല. ഇൗ വിഷയത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്തുകൊണ്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതാത്തത്. നിയമസഭയില്‍ വെക്കാത്ത റിപ്പോര്‍ട്ട് ധനമന്ത്രി വെളിപ്പെടുത്തിയതിനെതിരെ നടപടിയെടുക്കാതെ സ്പീക്കര്‍ ഉറങ്ങുകയാണോ എന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.