കോഴിയിറച്ചി വില 87 രൂപയാക്കണം– ​തോമസ്​ െഎസക്​

തിരുവനന്തപുരം: കോഴിയിറച്ചി വില 87 രൂപയാക്കണമെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​. തിങ്കളാഴ്​ച മുതൽ വില കുറക്കാൻ വ്യാപാരികൾ തയാറാവണമെന്നും ​െഎസക്​ ആവശ്യപ്പെട്ടു. ജി.എസ്​.ടിയിൽ കോഴിയിറച്ചിക്ക്​ നികുതി ചുമത്തുന്നില്ല. ഇതാണ്​ വില കുറക്കണമെന്ന ആവശ്യം ഉയർന്നു വരാൻ കാരണം.

എം.ആർ.പിക്ക്​ മുകളിൽ വില വാങ്ങാൻ ഒരു വ്യാപാരയേയും അനുവദിക്കില്ല. എം.ആർ.പിയിൽ മാറ്റം വരുത്താൻ നിർമാതാവിന്​ മാത്രമേ അധികാരമുള്ളു. വില കൂട്ടുന്നതിന്​ മുമ്പായി നിർമാതാവ്​ രണ്ട്​  മാധ്യമങ്ങളിൽ പരസ്യം നൽകണമെന്ന വ്യവസ്ഥയുമുണ്ടെന്നും ​െഎസക്​ പറഞ്ഞു.

ജി.എസ്​.ടിയുടെ പശ്​ചാത്തലത്തിൽ സിനിമ ടിക്കറ്റിന്​ വില കൂട്ടുന്നത്​ തോന്ന്യാസമാണ്​. ഇത്​ തിരുത്തണമെന്നും ​െഎസക്​ ആവശ്യ​പ്പെട്ടു. 

Tags:    
News Summary - thomas issac statement about gst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.