തിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കിയശേഷം സംസ്ഥാനത്ത് പ്രതീക്ഷിച്ച നികുതി വരുമാനം ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് െഎസക്. എന്നാൽ, ജി.എസ്.ടി വഴി വരുമാനനഷ്ടമുണ്ടായില്ലെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
കഴിഞ്ഞ ബജറ്റിൽ 25 ശതമാനം നികുതിവർധനയാണ് ലക്ഷ്യമിട്ടത്. ജി.എസ്.ടി സോഫ്റ്റ്വെയർ പൂർണമായി പ്രവർത്തനക്ഷമമാവാത്തതിനാൽ റിേട്ടൺ ചെയ്യുന്നതിലെ കാലതാമസം നികുതി വരവിനെ സാരമായി ബാധിച്ചു. വിൽപന നികുതി വരുമാനത്തിെൻറ വളർച്ച മന്ദീഭവിച്ചു. അക്കൗണ്ടൻറ് ജനറലിെൻറ താൽക്കാലിക കണക്ക് പ്രകാരം നടപ്പു സാമ്പത്തികവർഷം ജൂലൈ 31വരെ വിൽപനനികുതി (മൂല്യവർധിത നികുതി ഉൾെപ്പടെ) മുൻവർഷത്തെക്കാൾ 6.36 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ ജി.എസ്.ടി പ്രാബല്യത്തിൽവന്നശേഷമുള്ള 2017 ആഗസ്റ്റ് മുതൽ നവംബർ 30വരെയുള്ള കാലയളവിൽ വളർച്ച 1.33 ശതമാനമായി ഇടിഞ്ഞു.
2016-17ൽ വിൽപനനികുതിയും ചരക്കുസേവന നികുതിയും യഥാക്രമം 7.04 ശതമാനവും 13.13 ശതമാനവുമായിരുന്നു. 2017-18ൽ 20 ശതമാനം വളർന്ന പ്രതീക്ഷിച്ചിടത്ത് നവംബർ വരെയുള്ള കണക്ക് പ്രകാരം 3.65 ശതമാനമാണ്. അതേസമയം, ഇൗ രണ്ടു നികുതി കഴിച്ചുള്ള സംസ്ഥാനത്തിെൻറ നികുതിവരുമാനം 11.42 ശതമാനം വർധിച്ചു. നോട്ട് നിരോധനവും ജി.എസ്.ടിയും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.
കേന്ദ്രവിഹിതം മാസാദ്യം ലഭിച്ചിരുന്ന സ്ഥാനത്ത് 15ലേക്ക് പുനഃക്രമീകരിച്ചത് സംസ്ഥാനത്തിെൻറ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചു. സംസ്ഥാനത്തിെൻറ പ്രതിമാസ ശരാശരി വരവ് 5,985.14 കോടിയും ചെലവ് 8,539.14 കോടിയുമാണ്. അധ്യാപകർക്കും ജീവനക്കാർക്കുമായി ശമ്പളയിനത്തിൽ 2017-18ൽ 31,909.91 കോടി ചെലവഴിക്കേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ-ഡീസൽ വിൽപ്പന വഴിയുള്ള നികുതി സംസ്ഥാനം കുറക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രം നികുതി കൂട്ടിയതിെൻറ ഭാരം സംസ്ഥാനം ഏറ്റെടുക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും കെ.സി. ജോസഫിെൻറ ചോദ്യത്തിന് ധനമന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.