ജനനായകനെ കാത്ത് തിരുനക്കരയിൽ ആയിരങ്ങൾ; മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം പ്രമുഖരും

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം തിരുനക്കരയിലേക്ക് അൽപസമയത്തിനകം എത്തിച്ചേരും.  ജനസാഗരമാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്. മമ്മൂട്ടി, സുരേഷ് ഗോപി എം.പി, ദിലീപ് തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖർ അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തിയിട്ടുണ്ട്.  വയലാർ രവി, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും തിരുനക്കരയിലെത്തിയിട്ടുണ്ട്. 

മൂന്നുമണിക്കൂറളമാണ് തിരുനക്കരയിൽ പൊതുദർശനം തീരുമാനിച്ചിരിക്കുന്ന്. എന്നാൽ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനസഞ്ചയം കോട്ടയത്ത് എത്തിക്കൊണ്ടിരികുന്നതിനാൽ മുൻനിശ്ചയിച്ച സമയക്രമങ്ങളിൽ മാറ്റം വരുമെന്ന് തീർച്ച. ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപ യാത്ര കോട്ടയം ഡി.സി.സി ഓഫീസിൽ നിന്ന് ഏതാനും നിമിഷങ്ങൾക്കകം തിരുനക്കരയിലേക്ക് എത്തിച്ചേരും.  

150 കിലോമീറ്ററും 27 മണിക്കൂറും പിന്നിട്ടാണ് യാത്ര തിരുനക്കരയിലേക്ക് എത്തുന്നത്. അതേസമയം, സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊച്ചിയിലെത്തി. കൊച്ചിയിൽ വിശ്രമിച്ച ശേഷം 12 മണിയോടെ കോട്ടയത്തേക്ക് തിരിക്കുന്ന അദ്ദേഹം ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. കെ സി വേണുഗോപാലും മറ്റ് നേതാക്കളും അദ്ദേഹത്തെ അനുഗമിക്കും.

പു​തു​പ്പ​ള്ളി​ക​വ​ല​യി​ൽ നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ മു​റ്റ​ത്ത്​ വ്യാ​ഴാ​ഴ്ച ഉ​ച്ചക്ക് 12നാ​ണ് സം​സ്​​കാ​ര​ശു​ശ്രൂ​ഷ. ഒ​ന്നി​ന്​ വി​ലാ​പ​യാ​ത്ര​യാ​യി മൃ​ത​ദേ​ഹം പു​തു​പ്പ​ള്ളി വ​ലി​യ പ​ള്ളി​യി​ലേ​ക്ക്​ ​കൊ​ണ്ടു​പോ​കും. ഉ​ച്ച​ക്ക്​ ര​ണ്ട്​ മു​ത​ൽ പ​ള്ളി​യു​ടെ വ​ട​ക്കേ​പ​ന്ത​ലി​ൽ പെ​ാതു​ദ​ർ​ശ​ന​ത്തി​നു​വെ​ക്കും. ഉ​ച്ചക​ഴി​ഞ്ഞ്​ 3.30നാ​ണ്​ അ​ന്ത്യ​ശു​ശ്രൂ​ഷ ച​ട​ങ്ങു​ക​ൾ. ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

എ​ക്കാ​ല​വും ഓ​ടി​യെ​ത്തി​യി​രു​ന്ന പു​തു​പ്പ​ള്ളി സെ​ന്‍റ്​​ജോ​ർ​ജ്​ ഓ​ർ​ത്ത​ഡോ​ക്സ്​ വ​ലി​യ പ​ള്ളി​യി​ൽ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ക​ല്ല​റ​യി​ലാ​ണ്​ അ​ന്ത്യ​വി​ശ്ര​മം. സംസ്കാരം ഔദ്യോഗിക ബഹുമതികളില്ലാതെയാണ് നടക്കുക. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. കുടുംബത്തിന്‍റെ ആഗ്രഹം അനുസരിച്ച് ചടങ്ങുകൾ നടത്തുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

ത​ല​സ്ഥാ​ന​ത്ത്​ വി​വി​ധ​യി​ട​ങ്ങ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ ശേ​ഷം ബുധനാഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ്​ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വാ​ഹ​ന​ത്തി​ൽ പു​തു​പ്പ​ള്ളി ഹൗ​സി​ൽ നി​ന്ന്​ വി​ലാ​പ​യാ​ത്ര പു​റ​പ്പെ​ട്ട​ത്. മഴ അവഗണിച്ചും നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാൻ റോഡിനിരുവശവും കാത്തുനിന്നു.എട്ടു മണിക്കൂറിലധികം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്.

ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. വാളകം വൈകുന്നേരം ആറരയോടെ പിന്നിട്ടു. രാത്രി ഒമ്പതോടെ വിലാപയാത്ര പത്തനംതിട്ട ഏനാത്ത് പിന്നിട്ടു. 11.30ന് അടൂരിലും പുലർച്ചെ രണ്ടു മണിയോടെ പന്തളത്തും എത്തി. ആലപ്പുഴ ജില്ലയിലെ കുളനടയിലെത്തിയപ്പോൾ സമയം രണ്ടര. മൂന്നു മണിയോടെ ചെങ്ങന്നൂരിലെത്തുമ്പോൾ ഉമ്മൻ ചാണ്ടിയെ അവസാനമായൊന്നു കാണാൻ ആളുകൾ തടിച്ചുകൂടി. കോട്ടയം ജില്ലയിലേക്ക് കടന്നപ്പോൾ ജനസമുദ്രമാണ് വി​ലാ​പ​യാ​ത്ര കാത്തിരുന്നത്. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ മകൻ ചാണ്ടി ഉമ്മനടക്കം മക്കളും പ്രമുഖ കോൺഗ്രസ് നേതാക്കളുമുണ്ട്.

Tags:    
News Summary - Thousands waiting for oommen chandy; Famous people including Mammootty and Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.