തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് മൊബൈൽ േഫാണിൽ സന്ദേശമയച്ചതിന് പിടിയിലായവരിൽ ഒരാൾ കൊലക്കേസ് പ്രതിയായതിനാൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചു. കസ്റ്റഡിയിലായ രണ്ട് പാലക്കാട് സ്വദേശികൾ ചോദ്യം ചെയ്യലിൽ പറഞ്ഞത് അയൽവാസിയോട് പ്രതികാരം തീർക്കാൻ ചെയ്തതാണെന്നാണ്. ഇത് വിശ്വസിക്കാൻ പൊലീസ് തയ്യാറല്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചാലക്കുടിയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കുന്നംകുളം സ്വദേശി സജേഷ്കുമാറിെൻറ ഫോണിലേക്ക് മുഖ്യമന്ത്രിയെ വധിക്കുമെന്ന സന്ദേശമെത്തിയത്. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനി സൈനബയുടെ പേരിലെടുത്ത കളഞ്ഞ് പോയ സിമ്മില്‍ നിന്നാണ് സന്ദേശം വന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പാലക്കാട് സ്വദേശികളെ കസ്റ്റഡിയിലെടുത്തിരുന്നത്. ഇതേതുടർന്ന് വർധിപ്പിച്ച മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇളവ് വരുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.