വയനാട്ടിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നു പേർ മരിച്ചു VIDEO

കൽപറ്റ: കൽപറ്റ - പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. മലയാറ്റൂരിൽ പോയി തിരിച്ചുവരികയായിരുന്നു ആറംഗ സംഘം.

കണ്ണൂർ ഇരിട്ടി സ്വദേശികളായ അഡോൺ, ഡിയോണ, സാഞ്ജോ ജോസ്, ജിസ്ന, കാസർകോട് വെള്ളരിക്കുണ്ട് സ്വദേശികളായ സ്നേഹ, സോന എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്.

പുഴമുടിക്ക് സമീപം റോഡിൽനിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാർ വയലിലെ പ്ലാവിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മരം മുറിഞ്ഞു. ടാറ്റ തിയാഗോ കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു.

ഗുരുതര പരിക്കേറ്റ രണ്ടുപേരെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്കേറ്റ ഒരാൾ കൽപറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - three dead in car accident at kalpetta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.