നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ഒരു വർഷമായി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 70 വർഷം കഠിനതടവും 1,70,000 രൂപ പിഴയും. സഹോദരന്മാരായ രണ്ടുപേരുടെ മൂന്ന് പെൺമക്കളെയാണ് വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയായ പ്രതി ഒരു വർഷത്തിലധികമായി പീഡനത്തിനിരയാക്കിയത്.
നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജ് കെ.പി. സുനിലാണ് ശിക്ഷ വിധിച്ചത്. 5, 7, 8 വയസ്സുള്ള പെൺകുട്ടികളാണ് ക്രൂരതക്കിരയായത്.
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ വെച്ചായിരുന്നു പീഡനം. പ്രോസിക്യൂസിനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.