തിങ്കളാഴ്ച രാത്രി അങ്കമാലി റെയിൽവെ സ്‌റ്റേഷൻ കവലക്ക് സമീപമുണ്ടായ വാഹനാപകടം

കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് ടാങ്കർ ലോറിയിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

അങ്കമാലി: തിരുവനന്തപുരം -മൂകാംബിക കെ.എസ്.ആർ.ടി.സി ബസ് അങ്കമാലി റെയിൽവെ സ്റ്റേഷന് സമീപം മിനി ടാങ്കർ ലോറിയിൽ ഇടിച്ച് മൂന്ന് യാത്രക്കാർക്ക് നിസാര പരുക്കേറ്റു. ബസിൽ 45 ഓളം യാത്രക്കാരുണ്ടായിരുന്നു. ടാങ്കർ തല കീഴായി മറിഞ്ഞു. ജീവനക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

റോഡിൽ മറ്റ് വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ ബസ് യാത്രക്കാർക്ക് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. മുഴുവൻ യാത്രക്കാരെയും പിന്നീട് മറ്റ് ബസുകളിൽ യാത്രയാക്കി. തിങ്കളാഴ്ച രാത്രി 9.40 ഓടെയായിരുന്നു അപകടം. മുന്നിൽ പോയ ടാങ്കർ പൊടുന്നനെ നിർത്തിയതോടെ പിന്നിൽ അതിവേഗം വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. ബസ് ഭാഗികമായി തകർന്നു.

അപകടത്തെ തുടർന്ന് പൊലീസും അഗ്നി രക്ഷസേനയുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതക്കുരുക്കുണ്ടായി. പിന്നീട് മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കിയത്.


Tags:    
News Summary - Three injured after KSRTC Scania bus collides with tanker lorry in Angamaly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.