ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എൻ.ഡി.എ സ്ഥാനാർഥി ചിത്രം പൂർണമായപ്പോൾ പട്ടികയിൽ ഇടം പിടിച്ച മൂന്നുപേർ എൽ.ഡി.എഫ് വിട്ടെത്തിയവർ. രണ്ട് പേർ ബി.ഡി.ജെ.എസ് സ്ഥാനാർഥികളായും ഒരാൾ ബി.ജെ.പി ടിക്കറ്റിലുമാണ് മത്സരിക്കുന്നത്.
ചേർത്തലയിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്ന പി.എസ് ജ്യോതിസ് സി.പി.എം നേതാവും തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായിരുന്നു. മാവേലിക്കരയിൽ മത്സരിക്കുന്ന കെ സഞ്ജു ഡി.വൈ.എഫ്.ഐ നേതാവും ഭരണിക്കാവ് േബ്ലാക്ക് പഞ്ചായത്ത് മുൻ അംഗവുമായിരുന്നു. അപ്രതീക്ഷിതമായാണ് സഞ്ജു ബി.ജെ.പിയിൽ ചേക്കേറിയത്.
ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ ബി.ഡി.ജെ.എസിനായി മത്സരിക്കുന്ന തമ്പി മേട്ടുതറ ആലപ്പുഴ ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രഡിഡന്‍റും സി.പി.ഐ ജില്ലാ കൗൺസിൽ അംഗവുമായിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിൽ കാനത്തിേന്റത് ഏകാധിപത്യ നിലപാടാണെന്ന് ആരോപിച്ചാണ് തമ്പി പാർട്ടി വിട്ടത്.
കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്ന സി.പി.എം പ്രചാരണത്തെ ചെറുക്കാനായി ആലപ്പുഴയിലെ വിഷയം സജീവമായി രാഷ്ട്രീയ ആയുധമാക്കാനാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.