മാന്നാർ: മോഷണ ശ്രമത്തിനിടെ പെട്ടിവണ്ടിയുമായി എത്തിയ കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി ആർച്ച വീട്ടിൽ അഭിരാം വിജയൻ (27), ആലയിൽ സാഭവനിൽ സോനു എന്നു വിളിക്കുന്ന ഇഹു ബർ (29), ക്ലായിക്കാട് കൊച്ചുപറമ്പിൽ വീട്ടിൽ അലൻ ജയിംസ് (21) എന്നിവരാണ് മോഷണക്കേസിൽ വലയിലായത്.
തിരുവല്ല- മാവേലിക്കര സംസ്ഥാന പാതയിൽ ചെന്നിത്തല ഒരിപ്രംപുത്തു വിളപ്പടി ജവഹർ നവോദയ വിദ്യാലയത്തിനു എതിർവശത്തു നിന്നും പുലർച്ചെ നൈറ്റ്പെട്രോളിങ് നടത്തിയ എസ്.ഐ. ജഗീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. മാവേലിക്കര ഉമ്പർനാട് ലക്ഷ്മി നിവാസിൽ ഗോപാലകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള നേന്ത്രകുല മൊത്തവ്യാപാര കടയുടെ താഴുകൾ അറുത്തുമാറ്റിക്കൊണ്ടിരിക്കുകയായിരുന്നു സംഘം.
മോഷണ വസ്തുക്കൾ കടത്തി കൊണ്ടു പോകാനായി പെട്ടിവണ്ടികളും കൊണ്ടു വന്നിരുന്നു. കോട്ടയത്തും മറ്റും പച്ചക്കറി കച്ചവടം നടത്തി നഷ്ടത്തിലായതിനെ തുടർന്നാണത്രെ ഇവർ മോഷണ രംഗത്തേക്ക് തിരിയുവാൻ കാരണമായതെന്നാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.
എന്നാൽ, ഇതു ശരിയല്ലെന്നും മറ്റു കേസുകളിൽ ഉൾപ്പെട്ട ഇവരെക്കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിച്ചു വരുകയാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസറായ സർക്കിൾ ഇൻസ്പെക്ടർ ബിനു ചന്ദ്രൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയവരെ 14 ദിവസത്തേക്ക് മാവേലിക്കര സബ് ജയിലിലേക്ക് റിമാന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.