പാലക്കാട് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

പാലക്കാട്: തച്ചനാട്ടുകര അമ്പത്തിമൂന്നാം മൈലിൽ ലോറിയും കെ.എസ്.ആർ.ടി.സി ബസും ബൈക്കുമിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച ഉച്ചക്ക് 2:30 നായിരുന്നു അപകടം. കോഴിക്കോട്ട് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടൗൺ ടു ടൗൺ ബസ് ആണ് അപകടത്തിൽപ്പെട്ടത്.


ബസ് ടിപ്പർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. ബസിന് പിറകിൽ ബൈക്കും ഇടിച്ചു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ബൈക്ക് യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Tags:    
News Summary - Three vehicles collided in Palakkad; One injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.