പെരുമ്പാവൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലയാറ്റൂർ സ്വദേശി സദൻ (53) ആണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം.മൂവാറ്റുപുഴ ഭാഗത്ത് നിന്നു വന്ന ഇന്നോവ കാർ എതിർദിശയിൽ വന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. എതിർ ദിശയിൽ വന്ന കാറിലെ യാത്രക്കാരനാണ് മരിച്ച സദന്‍. ഗുരുതരമായി പരിക്കേറ്റ സദന്‍ ആശുപത്രിയിലാണ് മരിച്ചത്.

ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Tags:    
News Summary - Three vehicles collided in Perumbavoor; One died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.