മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചെന്ന്​ പരാതി; പിതാവും ബന്ധുവും അറസ്​റ്റിൽ

ചിങ്ങവനം: മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവും ബന്ധുവും അറസ്​റ്റിൽ. ചങ്ങനാശ്ശേരി പൊലീസാണ്​ പ്രതികളെ പിടികൂടിയത്​. ഒരാഴ്​ചമുമ്പാണ്​ സംഭവം. കുഞ്ഞി​​​െൻറ മാതാവ്​ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. 
അംഗൻവാടിയിൽ പഠിക്കുന്ന കുട്ടിയുടെ കളിചിരിയിലും പ്രവൃത്തിയിലും പ്രകടമായ മാറ്റം ക​ണ്ട്​ അധ്യാപിക കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ്​ സംഭവം പുറത്തായത്​. തുടർന്ന്​ മാതാവിനെ വിവരമറിയിച്ചു. 

മാതാവ്​ ചിങ്ങവനം പൊലീസിൽ പരാതി നൽകിയതോടെ ചങ്ങനാശ്ശേരി സി.​െഎ കെ.പി. വിനോദി​​​െൻറ നേതൃത്വത്തിലാണ്​ പ്രതികളെ പിടികൂടിയത്​. കുട്ടിയുടെ മാതാപിതാക്കൾ പിണങ്ങി രണ്ടു വീട്ടിലായിരുന്നു താമസം. പിതാവ്​ ശനിയാഴ്ച കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരുകയും തിങ്കളാഴ്ച അമ്മയുടെ വീട്ടിലെത്തിക്കുകയുമാണ്​ പതിവ്​. ഇത്തരത്തിൽ ഒരാഴ്​ചമുമ്പ്​ കുട്ടിയെ വീട്ടിലെത്തിച്ചപ്പോഴായായിരുന്നു പീഡനം. ഇയാളുടെ ബന്ധവും കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ്​ പറഞ്ഞു. പോക്​സോ മൂന്നും നാലും വകുപ്പ്​ ചുമത്തിയാണ്​​ പ്രതികളെ അറസ്​റ്റ്​ ചെയ്​തത്​.
 

Tags:    
News Summary - Three year old raped: Father arrested - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.