കൊച്ചി: കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ (സി.ഐ) പി.ആര്. സുനുവിനെ സസ്പെൻഡ് ചെയ്തു. കൊച്ചി പൊലീസ് കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൃക്കാക്കര കൂട്ടബലാത്സംഗ കേസിലാണ് റിപ്പോർട്ട് നൽകിയത്. വേറെയും കേസുകളിൽ പ്രതിയാണ്. സാമൂഹിക വിരുദ്ധരുമായുള്ള കൂട്ടുകെട്ട് വ്യക്തമാക്കുന്നതാണ് കമീഷണറുടെ റിപ്പോർട്ട്.
ഞായറാഴ്ച സ്റ്റേഷനിലെത്തി വീണ്ടും ചുമതലയേറ്റിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ അവധിയില്‍ പ്രവേശിക്കാന്‍ എ.ഡി.ജി.പി നിര്‍ദേശിച്ചു. പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്.
തൃക്കാക്കരയിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാംപ്രതിയാണ് പി.ആർ. സുനു. നേരത്തേ ചോദ്യംചെയ്തിരുന്നുവെങ്കിലും തെളിവുകൾ ലഭിച്ചില്ലെന്നുപറഞ്ഞ് വിട്ടയച്ചു. ഒരു കേസുപോലും തന്റെ പേരിൽ ഇല്ലെന്നും പരാതിക്കാരിയെ അറിയില്ലെന്നുമാണ് സുനുവിന്റെ അവകാശവാദം.
സര്‍വിസില്‍നിന്ന് പിരിച്ചുവിടാൻ ശിപാര്‍ശ ചെയ്ത് ഡി.ജി.പി അനിൽകാന്ത് ആഭ്യന്തരസെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയതായും അറിയുന്നു.സുനു പ്രതിയായ ആറ് ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡന പരിധിയിലുള്ളതാണ്.
കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലിചെയ്യുമ്പോള്‍ പൊലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചത്രെ. ആറുമാസം ജയില്‍ശിക്ഷ അനുഭവിച്ചതിന് പുറമെ ഒമ്പതുതവണ വകുപ്പുതല അന്വേഷണവും ശിക്ഷനടപടിയും നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.