തൃശൂർ കോർപറേഷൻ മാസ്റ്റർ പ്ലാൻ: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: തൃശൂർ കോർപറേഷൻ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നത്​ നിയമ വിരുദ്ധമായാണെന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. ടൗൺ പ്ലാനിങ്​​ ആക്​ട്​ അടക്കം ലംഘിച്ചാണ്​ പ്ലാൻ നടപ്പാക്കുന്നതെന്നാരോപിച്ച്​ തൃശൂർ സ്വദേശി ലിയോ ലൂയിസാണ്​ ഹരജി നൽകിയത്​. ​

കോർപറേഷന്‍റെ ഇത്തരം നിയമവിരുദ്ധ നടപടികൾ ഉടനടി തടയണമെന്നതടക്കം ഹരജിയിൽ ആവശ്യപ്പെടുന്നു. ആക്ഷേപങ്ങളും നിർദേശങ്ങളും അധികൃതർ പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തിൽ നിലവിലെ മാസ്റ്റർ പ്ലാൻ അന്തിമമാക്കരുതെന്ന നിർദേശം നൽകണമെന്നതടക്കം ആവശ്യമുന്നയിച്ചാണ്​ ഹരജി.

Tags:    
News Summary - Thrissur Corporation Master Plan: High Court seeks clarification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.