തൃശൂർ പൂരത്തിന് പരിസമാപ്തി; ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു

തൃശൂർ: തൃശൂർ പൂരത്തിൻ്റെ ചടങ്ങുകൾ സമാപിച്ചു. ഇന്നലെ അർധരാത്രി കഴിഞ്ഞുണ്ടായ ദുരന്തത്തിൽ രണ്ടു പേർ മരിച്ച സാഹചര്യത്തിലാണ് ചടങ്ങുകൾ പതിവിലും നേരത്തെ അവസാനിപ്പിച്ചത്. ഇന്ന് പകൽ പൂരവും വെടിക്കെട്ടും വേണ്ടെന്ന് വെച്ചു. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ ഉപചാരം ചൊല്ലൽ രാവിലെ തന്നെ പൂർത്തിയാക്കി. ഇത് ഉച്ചയ്ക്കാണ് നടക്കാറുള്ളത്. അടുത്തവർഷം മേയ് 10നാണ് പൂരം.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളി​ലെ ക​ണി​മം​ഗ​ലം വി​ഭാ​ഗം ആ​ദ്യ​മെ​ത്തിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകൾക്ക് തുടക്കമായത്. പി​ന്നാ​ലെ, കി​ഴ​ക്കും​പാ​ട്ടു​ക​ര പ​ന​മു​ക്കം​പ​ള്ളി, ചെ​മ്പൂ​ക്കാ​വ്, കാ​ര​മു​ക്ക്-​പൂ​ക്കാ​ട്ടി​ക്ക​ര, ലാ​ലൂ​ര്‍, ചൂ​ര​ക്കോ​ട്ടു​ക്കാ​വ്, അ​യ്യ​ന്തോ​ള്‍, കു​റ്റൂ​ര്‍ നെ​യ്ത​ല​ക്കാ​വ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍ വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ലെ​ത്തി മ​ട​ങ്ങി. ഏ​ഴ​ര​യോ​ടെ തി​രു​വ​മ്പാ​ടി വി​ഭാ​ഗം മ​ഠ​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. കൊ​മ്പ​ന്‍ ക​ണ്ണ​ന്‍ തി​ട​മ്പേ​റ്റി. പ​ഴ​യ ന​ട​ക്കാ​വി​ലെ മ​ഠ​ത്തി​ലെ​ത്തി ഇ​റ​ക്കി പൂ​ജ​ക്ക്​ ശേ​ഷം 11.30ന് ​പ്ര​സി​ദ്ധ​മാ​യ മ​ഠ​ത്തി​ല്‍വ​ര​വ് പ​ഞ്ച​വാ​ദ്യം ആ​രം​ഭി​ച്ചു. കോ​ങ്ങാ​ട് മ​ധു​വാ​യി​രു​ന്നു പ്ര​മാ​ണി. തി​രു​വ​മ്പാ​ടി ച​ന്ദ്ര​ശേ​ഖ​ര​ന്‍ തി​ട​മ്പേ​റ്റി.

പൂര വിളംബരമറിയിച്ച് നൈതലക്കാവ് ഭഗവതി വടക്കുന്നാഥൻ്റെ തെക്കേ ഗോപുര നട തുറന്ന് പുറത്ത് എത്തുന്നു (ചിത്രം: അഷ്കർ ഒരുമനയൂർ)

ര​ണ്ട​ര​യോ​ടെ നാ​യ്ക്ക​നാ​ലി​ല്‍ എ​ത്തി പ​ഞ്ച​വാ​ദ്യം അ​വ​സാ​നി​പ്പി​ച്ച് ശ്രീ​മൂ​ല​സ്ഥാ​ന​ത്തേ​ക്ക് പാ​ണ്ടി കൊ​ട്ടി​ക്ക​യ​റി. കി​ഴ​ക്കൂ​ട്ട് അ​നി​യ​ന്‍മാ​രാ​രു​ടെ പ്ര​മാ​ണ​ത്വ​ത്തി​ൽ പ​ഞ്ചാ​രി. നാ​ലേ​മു​ക്കാ​ലി​ന് മേ​ളം അ​വ​സാ​നി​പ്പി​ച്ച് വ​ട​ക്കും​നാ​ഥ​നെ പ്ര​ദ​ക്ഷി​ണം​വെ​ച്ച്​ തെ​ക്കേ​ഗോ​പു​ര​ന​ട വ​ഴി പു​റ​ത്തി​റ​ങ്ങി.

പ​ക​ല്‍ പ​ന്ത്ര​ണ്ടോ​ടെ പാ​റ​മേ​ക്കാ​വ് വി​ഭാ​ഗം 15 ആ​ന​ക​ളോ​ടെ പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി. ചു​വ​ന്ന കു​ട ചൂ​ടി പ്രൗ​ഢി ചോ​രാ​ത്ത പു​റ​പ്പാ​ടി​ന് പാ​റ​മേ​ക്കാ​വ് പ​ത്മ​നാ​ഭ​ന്‍ തി​ട​മ്പേ​റ്റി. ഭ​ഗ​വ​തി​യെ പാ​ണി കൊ​ട്ടി പു​റ​ത്തി​റ​ക്കി​യ പെ​രു​വ​നം കു​ട്ട​ന്‍മാ​രാ​ര്‍ പ്ര​മാ​ണി​യാ​യി ക്ഷേ​ത്ര മു​റ്റ​ത്ത് വി​സ്ത​രി​ച്ച ചെ​മ്പ​ട മേ​ളം. സ്പെ​ഷ​ൽ കു​ട​ക​ൾ ഉ​ൾ​പ്പെ​ടെ അ​വ​ത​രി​പ്പി​ച്ച് കു​ട​മാ​റ്റ​ത്തി​െൻറ പ​ക​ർ​ന്നാ​ട്ടം. ഒ​ന്നേ​മു​ക്കാ​ലോ​ടെ മേ​ളം ക​ലാ​ശി​ച്ച് വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ര​ണ്ട​ര​യോ​ടെ പെ​രു​വ​ന​വും ഇ​രു​ന്നൂ​റി​ല​ധി​കം ക​ലാ​കാ​ര​ൻ​മാ​രും അ​ണി​നി​ര​ന്ന ഇ​ല​ഞ്ഞി​ത്ത​റ മേ​ളം. മേ​ള​ത്തി​നു ശേ​ഷം പാ​റ​മേ​ക്കാ​വും തു​ട​ർ​ന്ന്​ തി​രു​വ​മ്പാ​ടി​യും തെ​ക്കേ​ഗോ​പു​രം വ​ഴി ഇ​റ​ങ്ങി.

തൃശൂർ പൂരത്തോടനുബന്ധിച്ച് ഘടകപൂരങ്ങളിലൊന്നായ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തിയപ്പോൾ

പാ​റ​മേ​ക്കാ​വ് ഭ​ഗ​വ​തി​യു​ടെ തി​ട​േ​മ്പ​റ്റി​യ പ​ത്മ​നാ​ഭ​ൻ രാ​ജാ​വി​െൻറ പ്ര​തി​മ വ​ലം വെ​ച്ച് വ​രു​ന്ന​തി​നി​ട​യി​ൽ തി​രു​വ​മ്പാ​ടി തെ​ക്കേ​ഗോ​പു​ര​ത്തി​ൽ നി​ല​യു​റ​പ്പി​ച്ചു. തെ​ക്കേ​ഭാ​ഗ​ത്ത് പാ​റ​മേ​ക്കാ​വി​െൻറ 15 ആ​ന​ക​ൾ നി​ര​ന്ന​പ്പോ​ൾ വ​ട​ക്ക് ഭാ​ഗ​ത്ത് തി​രു​വ​മ്പാ​ടി​യു​ടെ ച​ന്ദ്ര​ശേ​ഖ​ര​ൻ മാ​ത്രം. കു​ട​മാ​റ്റം ഇ​ത്ത​വ​ണ കു​ട​ക​ളു​ടെ പ്ര​ദ​ര്‍ശ​ന​മാ​യി​രു​ന്നു.

കണിമംഗലം ശാസ്താവിൻ്റെ പൂരവരവിൽ പെരുവനം കുട്ടൻ മാരാർ മേളം ആസ്വദിക്കുന്നു

പൂ​ര​ങ്ങ​ൾ രാ​ത്രി​യി​ലും ആ​വ​ര്‍ത്തി​ച്ചു. തി​രു​വ​മ്പാ​ടി​യു​ടെ രാ​ത്രി പൂ​ര​ത്തി​ന് കു​ട്ട​ൻ​കു​ള​ങ്ങ​ര അ​ര്‍ജു​ന​ന്‍ തി​ട​മ്പേ​റ്റി. പാ​റ​മേ​ക്കാ​വി​ന് ഗു​രു​വാ​യൂ​ര്‍ ന​ന്ദ​നും. പാ​റ​മേ​ക്കാ​വി​െൻറ രാ​ത്രി പ​ഞ്ച​വാ​ദ്യ​ത്തി​ന് പ​ര​ക്കാ​ട് ത​ങ്ക​പ്പ​ന്‍ മാ​രാ​ര്‍ പ്ര​മാ​ണി​യാ​യി.

തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിൻ്റെ എഴുന്നള്ളിപ്പ്

പു​രു​ഷാ​രം നി​റ​യു​ന്ന തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ പൂ​ര​നാ​ളി​ൽ പൊ​ലീ​സ് മാ​ത്ര​മാ​യി​രു​ന്നു നി​റ​ഞ്ഞ​ത്. ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ, പൂ​രം ക​മ്മി​റ്റി​ക്കാ​ർ, വെ​ടി​ക്കെ​ട്ട് ജോ​ലി​ക്കാ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം പാ​സ് ന​ൽ​കി​യാ​ണ് പൊ​ലീ​സ് പ്ര​വേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം എ​ല്ലാം ച​ട​ങ്ങാ​യി മാ​ത്രം ന​ട​ത്തി​യ പൂ​രം സം​ഘാ​ട​ക​ർ ഇ​ത്ത​വ​ണ ഓ​രോ ആ​ന​യെ വീ​തം എ​ഴു​ന്ന​ള്ളി​ച്ചു. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പൊ​ലീ​സു​കാ​രാ​ണ് ഇ​ത്ത​വ​ണ ഡ്യൂ​ട്ടി​ക്കാ​യി എ​ത്തി​യ​ത്. എ​ല്ലാ​വ​ഴി​ക​ളും അ​ട​ച്ചി​ട്ടും പൂ​ര​പ്പ​റ​മ്പി​ൽ മാ​ത്രം 700 പൊ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​രു​ന്നു.

Tags:    
News Summary - Thrissur Pooram ends; The Bhagavad Gita parted ways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.