പൂരം കലക്കല്‍: ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേകസംഘം

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ഡി.ഐ.ജി തോംസണ്‍ ജോസ്, കൊല്ലം റൂറല്‍ എസ്.പി സാബു മാത്യു, കൊച്ചി എ.സി.പി പി.രാജ്കുമാര്‍, വിജിലന്‍സ് ഡി.വൈ.എസ്.പി ബിജു വി.നായര്‍, ഇന്‍സ്‌പെക്ടര്‍മാരായ ചിത്തരഞ്ജന്‍, ആര്‍. ജയകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റി​പ്പോ​ർ​ട്ടി​ൽ തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തി​ലെ ചി​ല വ്യ​ക്തി​ക​ളെ സം​ശ​യി​ക്കു​ന്ന ചി​ല സൂ​ച​ന​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. അന്വേഷണത്തില്‍ കണ്ടെത്തിയ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ അന്വേഷിക്കാനാണു പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

പൂ​രം ക​ല​ക്ക​ലി​ൽ ഈ​ മാ​സം മൂ​ന്നി​നാ​ണ് മ​ന്ത്രി​സ​ഭ ത്രി​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. പൂ​രം അ​ട്ടി​മ​റി​യി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​വും എ.​ഡി.​ജി.​പി​യു​ടെ വീ​ഴ്ച ഡി.​ജി.​പി​യും മ​റ്റു വ​കു​പ്പു​ക​ളു​ടെ വീ​ഴ്ച ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി​യു​മാ​ണ് അ​ന്വേ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രമാണ് പൂ​രം ക​ല​ക്ക​ലി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ കേ​സെ​ടു​ത്ത് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യു​ടെ കീ​ഴി​ൽ പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

Tags:    
News Summary - thrissur Pooram: Special team to probe conspiracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.