തൃശൂർ: രണ്ടുമാസം ശേഷിേക്ക, ആദ്യമാസത്തിൽതന്നെ കേരളത്തിന് തുലാവർഷത്തിൽ അധിക മഴ. ഒക്ടോബറിൽ ഒരുദിവസം ബാക്കി നിൽക്കേ, 584 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഒക്ടോബർ മുതൽ ഡിസംബർ വരെ 492 മി.മീറ്ററാണ് കേരളത്തിെൻറ വിഹിതം. 98 ശതമാനം അധിക മഴ 30 ദിവസംകൊണ്ട് ലഭിച്ചു. എന്നാൽ, ഇത് റെക്കോഡ് മഴയല്ല.
1977ൽ മൂന്നുമാസം ലഭിച്ച 812 മി.മീ. ആണ് തുലാത്തിൽ ലഭിച്ച ഏറ്റവും കൂടിയ മഴ. സമീപ വർഷങ്ങളിൽ 2010ൽ 791, 2002ൽ 752 എന്നിങ്ങനെ ലഭിച്ചിട്ടുണ്ട്. ഇങ്ങനെ നോക്കുേമ്പാൾ ചരിത്രം തിരുത്താൻ പ്രയാസമാണെങ്കിലും കാലാവസ്ഥ വ്യതിയാന നാളുകളിൽ ഒന്നും പറയാനാവാത്ത സാഹചര്യമാണ്. ഈമാസം 16 മുതൽ 18 വരെ ലഭിച്ച 129 മി.മീ. മഴക്ക് സമാനമായ അതിതീവ്ര മഴകൾ പ്രതീക്ഷിക്കപ്പെടുന്നതിനാൽ കാലാവസ്ഥ ഗവേഷക സമൂഹം കാത്തിരിപ്പിലാണ്. അതേസമയം, 1988ലെ 154 മി.മീ. ആണ് തുലാവർഷത്തിലെ ഏറ്റവും കുറഞ്ഞ മഴ. 2016 വരൾച്ച വർഷത്തിലെ 165, 2011ലെ 389 എന്നിവയാണ് കുറവിൽ മുന്നിലുള്ളവ.
അതേസമയം, ഒക്ടോബറിൽ 295ന് പകരം 584 മി.മീ. മഴയും ചരിത്രം തിരുത്തുന്നതല്ല. 1932ൽ 575, 1999ൽ 562, 1912ൽ 553, 2002ൽ 528 മി.മീ. അടക്കം ലഭിച്ച ഒക്ടോബറും കലാവസ്ഥ വകുപ്പിെൻറ രേഖകളിലുണ്ട്. നിലവിൽ മുഴുവൻ ജില്ലകളിലും അധികമഴയാണ് ലഭിച്ചത്. ഇതിൽതന്നെ പത്തനംതിട്ടയിൽ ലഭിച്ചത് 156 ശതമാനം അധികമാണ്. 339ന് പകരം പത്തനംതിട്ടക്ക് ലഭിച്ചത് 866 മി.മീ. കണ്ണൂരിൽ 124, കാസർകോട്ട് 107 ശതമാനമാണ് കൂടുതൽ. 35 ശതമാനം മഴ ലഭിച്ച ആലപ്പുഴയാണ് അധികമഴയിൽ പിന്നിൽ.
സമുദ്രോപരിതലം വേണ്ടതിലധികം ചൂടുപിടിക്കുന്നതും പ്രാദേശികമായ അന്തരീക്ഷ പ്രതിഭാസങ്ങളുമാണ് ഇത്തരത്തിൽ തുലാവർഷത്തിന് അന്യമായ ഇടർച്ചയില്ലാത്ത തുടർച്ചയായ മഴക്ക് കാരണം. മേഘങ്ങളുടെ അവസ്ഥാഭേദവും കാര്യങ്ങൾ കുഴക്കുന്നു. മഴമേഘങ്ങൾ കൂമ്പാര മഴമേഘങ്ങളായി രൂപാന്തരപ്പെടുന്നതോടെ മഴയുടെ രൂപവും ഭാവവും മാറുകയാണ്. നിലവിൽ അറബിക്കടലിലെ ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും മഴ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളിൽ തരക്കേടില്ലാത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.