രാഹുലിൻെറ പത്രിക വീണ്ടും പരിശോധിക്കണമെന്ന​ ആവശ്യവുമായി​​ തുഷാർ വെള്ളാപ്പള്ളി

കൽപറ്റ: കോൺഗ്രസ്​ അധ്യക്ഷനും വയനാട്​ ലോക്​സഭ മണ്ഡലം യു.ഡി.എഫ്​ സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിയുടെ നാമനിർദേശ പ ത്രികയുടെ സാധുത പുനഃപരിശോധനക്ക്​ വിധേയമാക്കണമെന്ന്​ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. ഇക്കാര്യം ആവശ്യപ്പെട്ട്​ അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസർക്ക് അപേക്ഷ നൽകി.

​ രാഹുൽ ഗാന്ധി​ വിദേശ രാജ്യത്തിൻെറ പാസ്​പോർട്ടും​ കൈവശം വെക്കുന്നതായി മനസ്സിലാക്കാൻ സാധിച്ചു. ഇക്കാര്യം അദ്ദേഹം നാമനിർദേശ പത്രികാ സമർപ്പണ വേളയിൽ വെളിപ്പെടുത്തിയിട്ടില്ല.

അതിനാൽ രാഹുലിൻെറ പത്രികയുടെ സാധുത പരിശോധിച്ച ശേഷം തള്ളണമെന്ന്​ തുഷാർ വെള്ളാപ്പള്ളി തൻെറ അഭിഭാഷകൻ മുഖേന​ തെരഞ്ഞെടുപ്പ്​ കമീഷന്​ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - thushar requested to review the acceptance of nomination of Rahul Gandhi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.