representational image

പിലാക്കാവിലും കടുവ; പശുവിനെ കൊന്നു; പ്രതിഷേധവുമായി പ്രദേശവാസികൾ

കൽപറ്റ: മാനന്തവാടി പിലാക്കാവിൽ വീണ്ടും കടുവയുടെ ആക്രമണം. മേയാൻ വിട്ട പശുവിനെ കടുവ കൊന്നു. എസ്റ്റേറ്റിൽ മെയാൻ വിട്ട രണ്ടു വയസുള്ള പശുക്കിടാവിനെയാണ് കൊന്നത്. രണ്ടു മാസത്തിനിടെ മൂന്നാമത്തെ വളർത്തു മൃഗത്തെയാണ് ഇവിടെ കടുവ ആക്രമിക്കുന്നത്.

ചാടി വീണ കടുവ പശുവിനെ കടിച്ചതായും നാട്ടുകാർ ബഹളം വെച്ചപ്പോൾ ഓടി പോയതായും ഉടമ ഉണ്ണി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ എസ്റ്റേറ്റിൽ കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. വനമേഖലയോട് ചേർന്നാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. കടുവാ അക്രമണം നടന്നിട്ടും ഉചിതമായ നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.

മാനന്തവാടി റെയ്ഞ്ചറെ നാട്ടുകാർ തടഞ്ഞുവെച്ചു. കടുവയെ കൂട് സ്ഥാപിച്ച് പിടികൂടാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നേരത്തെ, പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടിയിരുന്നു. ആറ് തവണയാണ് മയക്കുവെടി വെച്ചത്.

മയങ്ങിവീണ കടുവയെ കൂട്ടിലാക്കി ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. കർഷകനെ ആക്രമിച്ച കടുവ തന്നെയാണ് ഇതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Tiger in Pilakav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.