കൽപറ്റ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. പുല്‍പ്പള്ളി 56ല്‍ ഇറങ്ങിയ കടുവ കന്നുകാലിയെ കടിച്ചുകൊന്നു. വാഴയില്‍ ഗ്രേറ്ററിന്‍റെ ഉടമസ്ഥതയിലുള്ള മൂരിക്കുട്ടനെയാണ് കൊന്നത്. വീടിനു സമീപം കെട്ടിയിരുന്ന മൂരിക്കുട്ടനെ രാത്രിയിലാണ് കടുവ ആക്രമിച്ചത്. പിന്‍ഭാഗം പാതി കടുവ തിന്ന നിലയിലാണ്. സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തി. ജഡവുമായി പുൽപ്പള്ളിയിൽ നാട്ടുകാർ പ്രതിഷേധിച്ചു.
വന്യജീവി ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പരിഹാര നടപടികൾ ആവശ്യപ്പെട്ട് ജില്ലയിൽ ഇന്ന് ഹർത്താൽ തുടരുകയാണ്. 17 ദിവസത്തിനിടെ മൂന്ന് പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഹർത്താൽ.
അതേസമയം, ഇന്നലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചർ വി.പി. പോളിന്‍റെ മൃതദേഹവുമായി പുൽപ്പള്ളി ടൗണിൽ നാട്ടുകാരുടെ വൻ പ്രതിഷേധം തുടരുകയാണ്. സ്ഥലത്തെത്തിയ വനംവകുപ്പിന്‍റെ ജീപ്പിന് മുകളിൽ പ്രതിഷേധക്കാർ റീത്ത് വെച്ചു. പുൽപ്പള്ളി 56ൽ കൊല്ലപ്പെട്ട മൂരിക്കുട്ടന്‍റെ ജഡവും ജീപ്പിനു മുകളിൽ കൊണ്ടിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.