വയനാട് ചൂരിമലയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിൽ കുടുങ്ങി -VIDEO

കൽപ്പറ്റ: വയനാട്ടിലെ കൊളഗപ്പാറ ചൂരിമല എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങി. ഇവിടെ ഇന്നലെ പശുവിനെ കടുവ കൊന്നിരുന്നു. തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.

കഴിഞ്ഞ ദിവസം താണാട്ടുകുടിയിൽ രാജന്റെ പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഇതിന് മുമ്പ് രാജൻ എന്നയാളുടെ കറവപ്പശുവിനെയും കടുവ കൊന്നിരുന്നു. മൂന്നു മാസത്തിനിടെ പ്രദേശത്ത് നാല് വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.

കൂട്ടിൽ കുടുങ്ങിയ കടുവയെ കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. 


അതിനിടെ, സുൽത്താൻ ബത്തേരി ടൗണിൽ കോടതി വളപ്പിൽ ഇന്നലെ രാത്രി 11 മണിയോടെ കരടിയെ കണ്ടെത്തി. റോഡ് കുറുകെ കടന്ന് കോടതി വളപ്പിൽ കയറിയ കടുവയെ ഇതുവഴിയെത്തിയ കാർ യാത്രികരാണ് കണ്ടത്. കോടതിയുടെ പുറകു വശത്തെ മതിൽ ചാടി കോളിയാടി ഭാഗത്തേക്ക് കരടി നീങ്ങിയെന്നാണ് വിവരം. സംഭവമറിഞ്ഞ് വനംവകുപ്പും പൊലീസും സ്ഥലത്തെത്തിയിരുന്നു.

മാനന്തവാടിയിലെയും പനമരത്തെയും ജനവാസമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കരടിയിറങ്ങിയിരുന്നു. വനപാലകർ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും നാലുദിവസം ആശങ്കപരത്തിയ കരടി ഒടുവിൽ പിടികൊടുക്കാതെ കാടുകയറുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബത്തേരിയിലും കരടിയെ കണ്ടത്. കഴിഞ്ഞ ദിവസം വാകേരി മൂടക്കൊല്ലിയിലെ കൃഷിയിടത്തിലും കരടിയുടെ കാൽപ്പാടുകൾ കണ്ടതായി പറയപ്പെടുന്നുണ്ട്. 


Tags:    
News Summary - tiger trapped in wayanadu choorimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.