ചിറ്റൂർ (പാലക്കാട്): ‘‘പെണ്ണാണ് ഭരിക്കുന്നതെങ്കിലും... എന്താ പെണ്ണിന് കുഴപ്പം’’?. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീ ച്ചറുടെ നിയമസഭ പ്രസംഗത്തിനിടയിലെ ഈയൊരു പരാമർശം സമൂഹമാധ്യമങ്ങളിലും ചാനലുകളിലും ഏറെ വൈറലായിരുന്നു. ‘‘പെണ്ണാ ണ് ഭരിക്കുന്നതെങ്കിലും ആണിെൻറ അന്തസ്സ് കാണിച്ചു’’ എന്ന് കെ.എം. ഷാജി എം.എൽ.എ സഭയിൽ നടത്തിയ പരാമർശത്തിനെതി രെ ശക്തമായി പ്രതികരിക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രി ‘എന്താ പെണ്ണിന് കുഴപ്പം’ എന്ന് തിരിച്ചുചോദിച്ചത്.
ഇതേഭാഗം ഒട്ടും ആവേശം ചോരാതെ പുനരവതരിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ കൈയടി വാങ്ങിയ കൊച്ചുമിടുക്കിയെത്തേടി ആ രോഗ്യമന്ത്രിയുടെ തന്നെ ഫോൺ വിളിയെത്തിയിരിക്കുകയാണിപ്പോൾ. നോക്കിലും വാക്കിലും ടീച്ചറെ അതേപോലെ അനുകരിച്ച് വൈറൽ താരമായത് ചിറ്റൂർ സ്വദേശിനി ആവർത്തന എന്ന ആറ് വയസ്സുകാരിയാണ്. മന്ത്രിയുടെ വിളി കൂടിയെത്തിയതോടെ ഇരട്ടിസന്തോഷത്തിലാണ് ആവർത്തനയും അച്ഛൻ ശബരീഷും അമ്മ ജിഷയും.
‘‘ഞാൻ പോലും അറിയാതെയാണ് അന്ന് സഭയിൽ കുറച്ച് ക്ഷുഭിതയായി സംസാരിക്കേണ്ടി വന്നത്. പക്ഷേ, അത് മോൾ ചെയ്തത് കണ്ടപ്പോൾ സന്തോഷം തോന്നി. ആവർത്തനയോട് ടീച്ചർ പറഞ്ഞത് ഇതാണ്. അവൾ എല്ലാം തലകുലുക്കി കേട്ടു. ടീച്ചറിനെ കാണണമെന്ന് പറഞ്ഞാണ് ഫോണ്‍ െവച്ചത് -ശബരീഷ് പറയുന്നു.
കോവിഡ‍് സമയത്തെ ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനമികവ് കൂടിയായതോടെ വിഡിയോ എല്ലാവരും ഏറ്റെടുത്തു. വർത്തനയുടെ ടിക്ടോക് പേജിൽനിന്ന് നിരവധി ഫേസ്ബുക്ക് പേജുകളിലേക്ക് പങ്കുെവക്കപ്പെട്ടു.
‘‘ശൈലജ ടീച്ചർ വിളിച്ചു. നല്ല വിഡിയോ ആണെന്ന് പറഞ്ഞു. ഇനി പാലക്കാട്ട് വരുമ്പോൾ എന്നെ കാണണമെന്ന് പറഞ്ഞു..’- ആവർത്തന പറയുന്നു. ചിറ്റൂരിലെ യങ് വേൾഡ് സ്കൂളിലാണ് ആവർത്തന പഠിക്കുന്നത്. യു.കെ.ജി കഴിഞ്ഞ് ഒന്നാം ക്ലാസിൽ ചേരാൻ തയാറായിരിക്കുകയാണ്. പച്ചക്കറിക്കടയിലാണ് ശബരീഷിന് ജോലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.