ആലപ്പുഴയിൽ ടിപ്പർ ബൈക്കിലിടിച്ച് 19കാരിക്ക് ദാരുണാന്ത്യം

മണ്ണഞ്ചേരി: ദേശീയപാതയിൽ ടിപ്പർ ബൈക്കിലിടിച്ച് 19കാരിക്ക് ദാരുണാന്ത്യം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18-ാം വാ ർഡിൽ ജനക്ഷേമത്തിൽ പെയിന്‍റിങ് തൊഴിലാളിയായ കളരിക്കൽ മാത്യുവിന്‍റെയും കുഞ്ഞുമോളുടെയും മകൾ ആൻസിമോൾ (19) ആണ് മരിച് ചത്. ആലപ്പുഴയിലെ സ്വകാര്യലാബിലെ ലാബ് ടെക്‌നീഷ്യയായ ആൻസി പിതാവുമൊത്ത് ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. ദേശീ യപാതയിൽ തുമ്പോളി ജംങ്ഷന് സമീപം തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.ഇവർ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ഇട ിക്കുകയായിരുന്നു. മാത്യുവിനെ ഗുരുതര പരിക്കുകളോടെ തുമ്പോളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരൻ ഷൈൻ (നഴ്സ് ബംഗളൂരു).

ഇവിടെ സിഗ്​നൽ ലൈറ്റ് ഇല്ലാത്തതാണ് അപകടം ആവർത്തിക്കാൻ കാരണം.ഒരാഴ്ച മുമ്പാണ് തീരദേശ പാതയിൽ പിക്​അപ്​ വാനിടിച്ച് ആലപ്പുഴ സ​​െൻറ്​ ജോസഫ്സ്​ സ്കൂൾ അധ്യാപിക മാരാരിക്കുളം വടക്ക് മൂന്നാം വാർഡിൽ പയസി​​​െൻറ ഭാര്യ അനിത (59) മരിച്ചത്. ബ്രോയിലർ ചിക്കൻ കയറ്റി അമിതവേഗത്തിലെത്തിയ പിക്​അപ്​ വാൻ അധ്യാപികയെ ഇടിച്ചിട്ടശേഷം കലുങ്കിൽ തട്ടി തലകീഴായി മറിഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ്​ അപകടകാരണം.

മാർച്ച് രണ്ടിന് നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിൽ പെട്ട് രണ്ട്​ യുവാക്കൾ മരിച്ചിരുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് മച്ചിങ്കൽ വീട്ടിൽ റോയിയുടെ മകൻ റോബിൻ (20), ബൈക്ക് ഓടിച്ചിരുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് കലവൂർ സർവോദയപുരം വലിയ വീട്ടിൽ ജോസ്‌കുട്ടിയുടെ മകൻ അനൂപ് (24) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ പാതിരപ്പള്ളിക്ക് വടക്ക് സ്വകാര്യ കയർ കമ്പനിക്ക് സമീപം രാത്രിയായിരുന്നു അപകടം.

പ്രദേശത്ത് വഴിവിളക്കുകൾ ഇല്ലാത്തതായിരുന്നു അപകടത്തിന് കാരണമായത്. എന്നാൽ, അശ്രദ്ധമായ ഡ്രൈവിങ്ങും അമിതവേഗവും നിസ്സഹായവരുടെ ജീവൻ എടുക്കുകയാണ് ദേശീയപാതയിൽ. തുമ്പോളിയിൽ സിഗ്​നൽ ലൈറ്റ് ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് പഞ്ചായത്ത് അംഗവും കെ.എൽ.സി.എ ആലപ്പുഴ രൂപത ജനറൽ സെക്രട്ടറിയുമായ രാജു ഈരേശേരിൽ പറഞ്ഞു. സിഗ്​നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകും.

Tags:    
News Summary - Tipper Hit Bike in Alappuzha; One Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.