ചിറ്റൂർ: കോവിഡ് കാലത്തെ സ്വകാര്യ ചിട്ടി കമ്പനി പിരിവിനെതിരെ വ്യാപക പരാതി. തമിഴ്നാട്ടിൽ രജിസ്ട്രേഷൻ ചെയ്ത് കേരള-തമിഴ്നാട് അതിർത്തിയായ ഗോപാലപുരത്ത് പ്രവർത്തിക്കുന്ന ചിട്ടി കമ്പനികൾക്കെതിരെയാണ് പരാതി. പ്രവർത്തനമേഖല തമിഴ്നാട് ആണെങ്കിലും തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെയാണ് പിരിവ് നടത്തുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ പോകാൻ പ്രത്യേക അനുവാദം വേണമെന്നിരിക്കെയാണ് ഊടുവഴികളിലൂടെ തമിഴ്നാടിെൻറ വിവിധ ഭാഗങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പരിവ് നടത്തുന്നത്. ഇവർ ദിവസേന നിരവധിയാളുകളുമായി സമ്പർക്കം പുലർത്താറുണ്ട്ഗോപാലപുരം കേന്ദ്രീകരിച്ച് 60ഓളം ചിട്ടിക്കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 600ലധികം ചിട്ടി പിരിവുകാരും പ്രവർത്തിക്കുന്നുണ്ട്.
ഭയപ്പാടോടെയാണ് വിവിധ ഭാഗങ്ങളിൽ പിരിവിനായി പോകുന്നതെന്നും പോകാതിരുന്നാൽ ഉടമസ്ഥർ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും ചിട്ടി കമ്പനി ജീവനക്കാർ പറയുന്നു. ചിട്ടി പിരിവിന് സർക്കാർ ഇളവ് അനുവധിച്ചിട്ടുണ്ടെങ്കിലും ജില്ലയിൽ രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ ചിട്ടി പിരിവ് തൽക്കാലം നിർത്തിവെക്കണമെന്ന് ചിട്ടി കമ്പനി ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.