സ്വർണം പവന്​ ഇന്ന്​ 1600 രൂപ കുറഞ്ഞു; റെക്കോഡ്​ ഇടിവ്​

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോഡ്​ ഇടിവ്. ബുധനാഴ്​ച പവന്​​ 1600 രൂപയാണ്​ ഒറ്റയടിക്ക്​ ഇടിഞ്ഞത്​. ഇതോടെ പവന്​ 39,200 രൂപയായി.

4900 രൂപയാണ്​ ഗ്രാമിന്​ വില.

കഴിഞ്ഞ വെള്ളിയാഴ്ച പവന്‍വില ചരിത്രത്തില്‍ ആദ്യമായി 42,000 രൂപയിലെത്തി റെക്കോഡിട്ടിരുന്നു. ശനിയും ഞായറും ഇതേവിലയിൽ വിപണനം നടന്നു. എന്നാൽ, തിങ്കളാഴ്​ച മുതൽ വില ഇടിഞ്ഞു തുടങ്ങി.

തിങ്കളാഴ്​ച 400 രൂപയും ചൊവ്വാഴ്ച രണ്ടു തവണയായി 800 രൂപയുമാണ്​ പവന് കുറഞ്ഞത്​. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ആഗോള വിപണിയിലും വിലയില്‍ കുറവുണ്ടായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.