മൂന്നാർ: രാവിൻ മടിയിലൂടെ, കാടിെൻറ കാവലിൽ അവൾ നൂഴ്ന്ന് നീങ്ങിയത് പുതുജന്മത് തിലേക്ക്. വനമേഖലയിലൂടെയുള്ള രാത്രി യാത്രക്കിടെ ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധയി ൽപെടാതെ ജീപ്പിൽനിന്ന് തെറിച്ചുവീണ ഒരു വയസ്സുകാരിയാണ് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പഴനി ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെ അമ്മയുടെ മടിയിൽ ഉറങ്ങിക്കിടന്ന കുഞ്ഞ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് 50 കി.മീ. അകലെ വീട്ടിലെത്തിയ ശേഷമാണ് കുട്ടിയെ നഷ്ടപ്പെട്ടെന്ന് മാതാപിതാക്കൾ അറിഞ്ഞത്. കുഞ്ഞിനെ കണ്ടെടുത്ത വനപാലകർ അവളെ മാതാപിതാക്കൾക്ക് കൈമാറി.
വെള്ളത്തൂവൽ കമ്പിളികണ്ടം റാന്നിക്കൽ സതീഷിെൻറയും സത്യഭാമയുടെയും ഇളയമകൾ രോഹിതയാണ് ഞായറാഴ്ച രാത്രി പത്തോടെ മൂന്നാർ രാജമല അഞ്ചാംമൈലിനു സമീപം അപകടത്തിൽപെട്ടത്. ബന്ധുക്കൾെക്കാപ്പം ജീപ്പിെൻറ പിൻ സീറ്റിലാണ് സത്യഭാമ കുട്ടിയുമായി ഇരുന്നത്. ഡ്രൈവർ ഒഴികെ എല്ലാവരും ഉറക്കത്തിലായിരുന്നു. അഞ്ചാംമൈലിനു സമീപത്തെ വളവ് തിരിയുന്നതിനിടെയാണ് കുഞ്ഞ് റോഡിലേക്കു തെറിച്ചുവീണത്.
ഗാഢനിദ്രയിലായിരുന്ന മാതാവ് ഇതറിഞ്ഞില്ല. വന്യമൃഗങ്ങൾ ഏറെയുള്ള മേഖലയായതിനാൽ രാത്രി നിരീക്ഷണത്തിെൻറ ഭാഗമായി ജീവനക്കാർ സി.സി ടി.വി കാമറ പരിശോധിക്കവെയാണ് റോഡിൽ എന്തോ ഇഴഞ്ഞുനീങ്ങുന്നത് കാമറയിൽ കണ്ടത്. പുറത്തിറങ്ങി നോക്കുേമ്പാൾ കുട്ടിയുടെ കരച്ചിലും കേട്ടു. ഉടൻ ജീവനക്കാർ പരിക്കേറ്റ് ചോരവാർന്ന് കിടന്ന കുട്ടിയെ കണ്ടെടുത്തു. പ്രാഥമിക ചികിത്സ നൽകിയശേഷം മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
കാമറകൾ വീണ്ടും പരിശോധിക്കവെ ജീപ്പിൽനിന്ന് കുട്ടിവീഴുന്ന ദൃശ്യങ്ങളും കിട്ടി. രണ്ടു മണിക്കൂറിനുശേഷമാണ് കുട്ടിയെ കാണാനില്ലെന്ന് വെള്ളത്തൂവൽ പൊലീസിൽ പരാതി ലഭിച്ചത്. മൂന്നാർ ആശുപത്രിയിൽ കുഞ്ഞ് സുരക്ഷിതയായുണ്ടെന്നറിയിച്ച പൊലീസ് മാതാപിതാക്കളോട് മൂന്നാറിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. കമ്പിളികണ്ടത്തുനിന്ന് പുലർച്ച മൂന്നോടെ എത്തിയ മാതാപിതാക്കൾക്ക് വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി, ചൈൽഡ് ലൈൻ പ്രവർത്തകൻ ജോൺ എസ്. എഡ്വിൻ, മൂന്നാർ എസ്.ഐ സന്തോഷ് എന്നിവർ ചേർന്ന് കുട്ടിയെ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.