തൊടുപുഴ: തൃശൂർ ആസ്ഥാനമായ സ്പിരിറ്റ് ഇൻ ജീസസ് മിനിസ്ട്രി ചെയർമാൻ ടോം സക്കറിയയും കുടുംബവും വൻതോതിൽ ഭൂമി കൈയേറിയെന്ന റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച. പാപ്പാത്തിച്ചോല കൂടാതെ ഇടുക്കിയിൽ 500 ഏക്കറോളം അനധികൃത ഭൂമി ടോം സക്കറിയക്കും  കുടുംബത്തിനും ഉണ്ടെന്ന് 2014 ജൂൺ 26ന് ഉടുമ്പൻചോല തഹസിൽദാർ അന്നത്തെ ഇടുക്കി കലക്ടർക്ക് റിപ്പോർട്ട് കൈമാറിയങ്കിലും തുടർനടപടി ഉണ്ടായില്ല. പിതാവും സഹോദരങ്ങളും നിരവധി തണ്ടപ്പേരുകളിലായി അനധികൃതമായി ഏക്കർ കണക്കിനു ഭൂമി കൈവശം വെച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 14 കുടുംബാംഗങ്ങളുടെ കൈവശമായാണ് ഭൂമിയുള്ളത്. 

2008ൽ ഭൂമിയുടെ കൈവശാവകാശ രേഖകൾ ഹാജരാക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെങ്കിലും കുടുംബാംഗങ്ങൾ പ്രതികരിച്ചില്ല. തുടർന്ന് കലക്ടറുടെ നിർദേശപ്രകാരം അഡീഷനൽ തഹസിൽദാറുടെ നേതൃത്വത്തിൽ റവന്യൂ അധികൃതരുടെ ഒരു സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ ദൗത്യകാലയളവിൽ ടോം സക്കറിയക്കും കുടുംബത്തിനുമെതിരെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉൾെപ്പടെ അന്വേഷണം ആരംഭിച്ചെങ്കിലും അതും പ്രഹസനമായി. ഇവർ വ്യാജ പട്ടയങ്ങൾ ഉപയോഗിച്ച് ചിന്നക്കനാലിൽ സർക്കാർ ഭൂമി കൈവശപ്പെടുത്തിയതായും റിപ്പോർട്ടിൽ പരാമർശം ഉണ്ട്. ചിന്നക്കനാൽ വില്ലേജിലെ സംശയകരമായ പല ഭൂമി ഇടപാടുകൾക്ക് പിന്നിലും ടോം സക്കറിയയുടെ കുടുംബാംഗങ്ങൾക്ക് പങ്കുള്ളതായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ആദിവാസികൾക്ക് അനുവദിച്ച ഭൂമിയിലും കൈയേറ്റം നടന്നു. 

ചിന്നക്കനാലിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് 2013ൽ പുറത്തിറക്കിയ സർക്കാർ ഉത്തരവിലും കുടുംബത്തിെൻറ ൈകെയേറ്റ ചരിത്രം വിശദീകരിച്ചിട്ടുണ്ട്. ചിന്നക്കനാലിലെ കൈയേറ്റം കണ്ടെത്തൽ ശ്രമകരമായ ദൗത്യമാണെന്നും സർവേ ജീവനക്കാരുടെ അഭാവമാണ് തടസ്സമെന്നുമാണ് നടപടിയെടുേക്കണ്ട റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. നടപടികളിൽ ഉണ്ടായ വീഴ്ചയാണ് ചിന്നക്കനാൽ അടക്കമുള്ള സ്ഥലങ്ങളിൽ സർക്കാറിെൻറ ഏക്കർ കണക്കിനു ഭൂമി കൈയേറ്റക്കാരുടെ കൈവശത്തിലാകാൻ കാരണമെന്ന് ദേവികുളം സബ്കലക്ടറും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Tags:    
News Summary - tom zakaria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.