കടലാമകളുടെ പഠനത്തിന് 5.6 കോടിയുടെ ഗവേഷണ പദ്ധതി

ബേപ്പൂർ: കടലാമകളുടെയും കടല്‍ സസ്തനികളുടെയും ആവാസപഠനം ലക്ഷ്യമിട്ട് 5.6 കോടി രൂപയുടെ ഗവേഷണ പദ്ധതിക്ക് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) തുടക്കമിടുന്നു. യു.എസിലെ നാഷനല്‍ ഓഷ്യാനിക് ആൻഡ്​​ അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷ‍​െൻറ സാങ്കേതിക സഹകരണവും സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എം.പി.ഇ.ഡി.എ) സാമ്പത്തിക സഹായത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യന്‍ സമുദ്രഭാഗത്തുള്ള 27 കടല്‍ സസ്തനികളുടെയും അഞ്ചുതരം കടലാമകളുടെയും നിലവിലെ അവസ്ഥയാണ് പഠനവിധേയമാക്കുന്നത്.

സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നിലാണ് കടലാമകളെയും കടല്‍ സസ്തനികളെയും ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പലവിധേനയുള്ള മനുഷ്യ ഇടപെടല്‍ കാരണം ഇവയുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങള്‍ ഇന്ത്യന്‍ തീരങ്ങളില്‍ ധാരാളമാണ്. മാത്രമല്ല, വംശസംഖ്യയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തത് സംരക്ഷണത്തിന് പ്രതിസന്ധി സൃഷ്​ടിക്കുന്നുമുണ്ട്.

സമുദ്രോല്‍പന്ന വിഭവങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍, ഗവേഷണ പദ്ധതിക്ക് അതീവ പ്രാധാന്യമാണുള്ളത്. യു.എസിലേക്ക് സമുദ്രോൽപന്ന ഭക്ഷ്യവിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ കടല്‍ സസ്തനികളുടെ വംശസംഖ്യ, മത്സ്യബന്ധനത്തിനിടെ ബൈകാച്ചായി പിടിക്കപ്പെടുന്ന സസ്തനികളുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് യു.എസ് നേരത്തെതന്നെ ആവശ്യപ്പെട്ടതാണ്.

2017 മുതല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇത് നടപ്പിലാക്കണമെന്ന് സമയക്രമവും നിഷ്​കർഷിച്ചിട്ടുണ്ട്. സമുദ്രോല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ മത്സ്യബന്ധനം നടത്തുമ്പോള്‍ കടല്‍ സസ്തനികളെ മനഃപൂര്‍വം കൊല്ലാൻ അനുവദിക്കരുതെന്ന് യു.എസ് നിയമം പ്രത്യേകമായി ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല, ചെമ്മീന്‍ പിടിക്കുമ്പോള്‍ കടലാമകളെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് യു.എസ് അംഗീകാരപത്രം നല്‍കുന്നതുവരെ ഒരു രാജ്യത്തി​െൻറയും ചെമ്മീന്‍ ഇറക്കുമതി ചെയ്യേണ്ടെന്നാണ് യു.എസ് നിലപാട്. ഇതുകാരണം 2018 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി യു.എസ് നിരോധിച്ചിരിക്കുകയാണ്.

കടലാമകളും കടല്‍ സസ്തനികളും സമുദ്ര ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനും മത്സ്യസങ്കേതങ്ങളുടെ നിലനിൽപിനും മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്ന് സി.എം.എഫ്.ആര്‍.ഐ മുമ്പ് നടത്തിയ നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

സമുദ്ര ഭക്ഷ്യോല്‍പന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ പുതിയ ഗവേഷണപഠനം ഏറെ ഉപകരിക്കുമെന്ന് സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണൻ, ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ജെ.കെ. ജെന എന്നിവർ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.